കൊൽക്കത്ത: അഞ്ച് വർഷത്തിനിടയിൽ ഇതാദ്യമായി ഇന്ത്യയിൽ മനുഷ്യരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. പശ്ചിമബംഗാളിൽ നാല് വയസ്സുകാരിക്കാണ് രോഗബാധ കണ്ടെത്തിയത്. ലോകാരോഗ്യ സംഘടനയാണ് ഇക്കാര്യം പുറത്തുവിട്ടത്.(WHO confirms human case of bird flu in India)
എച്ച് 9 എൻ 2 വൈറസാണ് പക്ഷിപ്പനിയ്ക്ക് കാരണം. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും കടുത്ത പനിയും അടിവയറ്റിൽ വേദനയുമായി ഫെബ്രുവരിയിൽ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് മൂന്ന് മാസം നീണ്ട ചികിത്സയ്ക്കൊടുവിൽ ആശുപത്രി വിട്ടുവെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
നാലു വയസുകാരി വീടിന് സമീപത്തെ പക്ഷി വളർത്തൽ കേന്ദ്രത്തിൽ പോയിരുന്നു. എന്നാൽ കുട്ടിയുമായി അടുത്തിടപഴകിയ മറ്റാർക്കും രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ത്യയിൽ ഇത് രണ്ടാമത്തെയാളിലാണ് പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്. അഞ്ച് വർഷം മുമ്പ് 2019 ൽ ഒരാളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു.
എച്ച് 9 എൻ 2 വൈറസ് ബാധയാൽ സാധാരണയായി ചെറിയ ആരോഗ്യപ്രശ്നങ്ങൾ മാത്രമാണ് പ്രകടമാവുക. എന്നാൽ കോഴിയിറച്ചികളിൽ സാധാരണയായി കണ്ടുവരുന്ന ഏവിയൻ ഇൻഫ്ലുവൻസ വൈറസുകളിലൊന്നായതിനാൽ മനുഷ്യരിലേക്ക് കൂടുതലായി ബാധിക്കാൻ സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
Read Also: ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു, രണ്ടു സൈനികർക്ക് പരിക്ക്
Read Also: പച്ച വെള്ളം നീല വെള്ളമായി; കിണർ വെള്ളത്തിന് നിറം മാറ്റം;കാരണം കണ്ടെത്താന്‍ ആരോഗ്യ വകുപ്പ് പരിശോധന