ആദ്യം ഒന്ന്, പിന്നെ നാല്; വാടക്കനാലിൽ നിന്ന് പെരുമ്പാമ്പുകളെ പിടികൂടി
ആലപ്പുഴ: ആലപ്പുഴ ശവകോട്ടപാലത്തിന് സമീപത്തെ വാടക്കനാലിൽ നിന്ന് നാല് പെരുമ്പാമ്പുകളെ പിടികൂടി. ഇന്ന് രാവിലെ 11.30-ഓടെയാണ് സംഭവം.
കനാലിനോട് ചേർന്ന പുല്ലിനിടയിൽ വലിയ പാമ്പിനെ വഴിയാത്രക്കാർ കണ്ടതോടെയാണ് വിവരം പുറത്തറിയുന്നത്.
മെഡിക്കൽ കോളേജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്; ഒപി മുടങ്ങും; സേവനം അടിയന്തരഘട്ടത്തില്‍ മാത്രം
പാമ്പുപിടുത്തക്കാരൻ എത്തി
സംഭവം അറിഞ്ഞതോടെ വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ പാമ്പുപിടുത്തക്കാരനായ ആലപ്പുഴ മുല്ലയ്ക്കൽ നെല്ലിയാകുന്നേൽ ജിബി ജോസ് (46) സ്ഥലത്തെത്തി.
അരമണിക്കൂറിലേറെ സമയമെടുത്താണ് ഓരോ പാമ്പിനെയും കനാലിൽ നിന്ന് കരക്കെത്തിച്ചത്.
നാട്ടുകാർ ആശങ്കയിൽ
പിടികൂടുന്നതിനിടെ ഒരു പെരുമ്പാമ്പ് ചീറിയടുത്തത് നാട്ടുകാരിൽ ആശങ്ക ഉയർത്തി.
വലിപ്പമേറിയ പാമ്പിനെ കാണാൻ വലിയ ജനക്കൂട്ടവും സ്ഥലത്തെത്തി.
മൂന്ന് പാമ്പുകളെ പിടികൂടിയ ശേഷം പാമ്പുപിടുത്തക്കാരൻ മടങ്ങിയെങ്കിലും നാട്ടുകാർ പിരിഞ്ഞുപോയില്ല.
വീണ്ടും തെരച്ചിൽ, നാലാമത്തേത് കണ്ടെത്തി
ഇനിയും പാമ്പുണ്ടെന്ന സംശയത്തെ തുടർന്ന് നാട്ടുകാർ വീണ്ടും തെരച്ചിൽ നടത്തി.
ഇതിനിടെ പുല്ലിനുള്ളിൽ കിടന്നിരുന്ന നാലാമത്തെ വലിയ പെരുമ്പാമ്പിനെയും പിടികൂടി അധികൃതർക്ക് കൈമാറി.
ഒരേ സ്ഥലത്ത് നിന്ന് ഇത്രയും പെരുമ്പാമ്പുകളെ പിടികൂടുന്നത് ആദ്യമാണെന്ന് നാട്ടുകാർ പറഞ്ഞു.
കാട്ടിലേക്ക് തുറന്നുവിട്ടു
ആലപ്പുഴ മേഖലയിൽ കായൽ ആവാസവ്യവസ്ഥയിൽ വളരുന്ന പെരുമ്പാമ്പുകൾ സാധാരണമായി കാണാറുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
പിടികൂടിയ നാല് പെരുമ്പാമ്പുകളെയും വനംവകുപ്പിന്റെ നേതൃത്വത്തിൽ റാന്നിയിലെ വനമേഖലയിൽ സുരക്ഷിതമായി തുറന്നുവിട്ടു.
English Summary:
Four Indian rock pythons were rescued from a canal near Shavakottapalam in Alappuzha after locals spotted one among the grass. A snake rescuer captured all four after an extended operation, and the pythons were later released into a forest area in Ranni by the Forest Department.









