തൃശൂരിൽ പാൽ കറക്കുന്നതിനിടെ ഷോക്കേറ്റ് നാല് പശുക്കൾ ചത്തു; കർഷകൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തൃശൂർ : പാൽ കറക്കുന്നതിനിടെ ഷോക്കേറ്റ് നാല് പശുക്കൾ ചത്തു. പശുക്കളെ കറന്നുകൊണ്ടിരുന്ന ഉടമ അത്ഭുതകരമായി രക്ഷപ്പെട്ടു. തൃശ്ശൂർ ജില്ലയിലെ ചേർപ്പിലാണ് സംഭവം. ചേർപ്പ് പടിഞ്ഞാട്ടുമുറി പാലം സ്റ്റോപ്പിനു സമീപം വല്ലച്ചിറക്കാരൻ തോമസിന്റെ ഉടമസ്ഥതയിലുള്ള പശുക്കളാണ് ഷോക്കേറ്റ് ചത്തത്.

തോമസിന്റെ ഏക വരുമാനമാർഗ്ഗമായിരുന്നു ഈ കന്നുകാലികൾ. അഞ്ച് പശുക്കളിൽ നാലെണ്ണമാണ് ചത്തത്. തോമസിന്റെ വീടിന് പിന്നിലുള്ള തൊഴുത്തിലാണ് ഞായറാഴ്ച പുലർച്ചെ രണ്ടരയോടെ സംഭവമുണ്ടായത്.

മൂന്ന് പശുക്കളെ കറന്ന ശേഷം നാലാമത്തെ പശുവിനെ കറക്കാൻ ശ്രമിക്കുന്നതിനിടെ പശുക്കൾ എല്ലാം ഷോക്കേറ്റ് നിലത്ത് വീഴുകയായിരുന്നു. കറന്ന പാൽപാത്രം തോമസിന്റെ കയ്യിൽ നിന്ന് തെറിച്ചു വീണു. ഷോക്കേറ്റ് ദേഹം തരിച്ചുവെങ്കിലും തനിക്ക് മറ്റ് പരിക്കുകളെന്നും ഏറ്റില്ലെന്ന് തോമസ് പറഞ്ഞു.

പശുക്കളെ കറക്കുകയായിരുന്ന സമയത്ത് തൊഴുത്തിൽ ചാണകവും മൂത്രവും കിടന്ന നിലത്ത് നനവ് ഉണ്ടായിരുന്നു. ഇരുമ്പ് ഷീറ്റ് കൊണ്ട് മേൽക്കൂരയുള്ള തൊഴുത്തിൽ പശുക്കളെ കെട്ടിയ ഭാഗം ഇരുമ്പ് കൊണ്ടാണ് പണിതിട്ടുള്ളത്. മേൽക്കൂരയിൽ സ്ഥാപിച്ച ഫാനിൽ നിന്ന് ഷോർട്ട് സർക്യൂട്ട് മൂലം കറന്റ് ഇവിടേക്ക് പ്രവഹിച്ചതാണ് അപകടകാരണമെന്നാണ് കരുതുന്നത്.

മുൻപും ഒരു പശു തൊഴുത്തിൽ സമാന രീതിയിൽ ചത്തിരുന്നു. ചേർപ്പ് മൃഗാശുപത്രിയിലെ ഡോ.സിഎ പ്രദീപ് എത്തി പരിശോധന നടത്തി. സിസി മുകുന്ദൻ എംഎൽഎ, ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എകെ രാധാകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റ് സുജിഷ കള്ളിയത്ത് തുടങ്ങിയവരും സ്ഥലത്തെത്തി.

 

Read Also: പൂക്കോട് വെറ്റനറി കോളജിലെ സിദ്ധാർത്ഥന്റെ മരണം; വിദ്വേഷ പ്രചാരണം നടത്തിയ യൂട്യൂബർക്കെതിരെ കേസ്

 

 

spot_imgspot_img
spot_imgspot_img

Latest news

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

Other news

ജീവനക്കാരുടെ തടി കുറയ്ക്കാൻ വെയ്റ്റ്ലോസ് ചലഞ്ച്

ജീവനക്കാരുടെ തടി കുറയ്ക്കാൻ വെയ്റ്റ്ലോസ് ചലഞ്ച് ഷെൻഷെൻ ആസ്ഥാനമായ Insta360 (Arashi Vision...

പ്രായത്തിന് റിവേഴ്സ് ഗിയറിട്ട ഇച്ചാക്കക്ക് ഇന്ന് പിറന്നാൾ

പ്രായത്തിന് റിവേഴ്സ് ഗിയറിട്ട ഇച്ചാക്കക്ക് ഇന്ന് പിറന്നാൾ കൊച്ചി: മമ്മൂട്ടിക്ക് ഇന്ന് 74-ാം...

പിറന്നാൾ ദിനത്തിൽ മമ്മൂട്ടിയുടെ പോസ്റ്റ് വൈറൽ

പിറന്നാൾ ദിനത്തിൽ മമ്മൂട്ടിയുടെ പോസ്റ്റ് വൈറൽ എറണാകുളം: പിറന്നാൾ ദിനത്തിൽ ലഭിച്ച സന്ദേശങ്ങൾക്ക്...

അമേരിക്കൻ പ്രതിരോധ വകുപ്പിന് പേര് മാറ്റം

അമേരിക്കൻ പ്രതിരോധ വകുപ്പിന് പേര് മാറ്റം വാ​ഷി​ങ്ട​ൺ: ​യു.​എ​സ് പ്ര​തി​രോ​ധ വി​ഭാ​ഗ​ത്തി​ന്റെ പേ​രു​മാ​റ്റി...

ചന്ദ്രഗ്രഹണം; ക്ഷേത്രങ്ങൾ നേരത്തെ അടയ്ക്കും

ചന്ദ്രഗ്രഹണം; ക്ഷേത്രങ്ങൾ നേരത്തെ അടയ്ക്കും തൃശൂര്‍: ഇന്ന് രാത്രി ചന്ദ്രഗ്രഹണം ആയതിനാല്‍ ഗുരുവായൂരിലും...

പത്തു ദിവസത്തിനിടെ വിറ്റത് 826.38 കോടി രൂപയുടെ മദ്യം

പത്തു ദിവസത്തിനിടെ വിറ്റത് 826.38 കോടി രൂപയുടെ മദ്യം തിരുവനന്തപുരം: പ്രതീക്ഷിച്ചതുപോലെ, ഈ...

Related Articles

Popular Categories

spot_imgspot_img