ഞായറാഴ്ച റോണ്ട്ഡ സൈനോൺ ടാഫിലെ ടാൽബോട്ട് ഗ്രീനിലെ ഗ്രീൻ പാർക്കിൽ വെടിയേറ്റ് ജോവാൻ പെന്നി (40) എന്ന യുവതി മരിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. ആളുമാറി ജോവാൻ പെന്നിയെ വെടിവെച്ചു കൊല്ലുകയായിരുന്നു എന്നാണ് പോലീസ് കരുതുന്നത്. കുറ്റാരോപിതരായ അഞ്ച് പേരിൽ മൂന്നു പുരുഷന്മാരും രണ്ടു സ്ത്രീകളും ഉൾപ്പെടുന്നു.
കേസിൽ കാർഡിഫിലെ സെന്റ് മെലോൺസിൽ നിന്നുള്ള 20 കാരനായ മാർക്കസ് ഹണ്ട്‌ലി , ലെസ്റ്ററിൽ നിന്നുള്ള 39 കാരിയായ മെലിസ ക്വയ്ലി-ഡാഷ്പറിർ, ലെസ്റ്റർഷെയറിലെ ഓഡ്ബിയിൽ നിന്നുള്ള 27 കാരനായ ജോഷ്വ ഗോർഡൻ, ലെസ്റ്റർഷെയറിലെ ബ്രൗൺസ്റ്റോൺ ടൗണിൽ നിന്നുള്ള 68 കാരനായ ടോണി പോർട്ടർ എന്നിവർക്കെതിരെ കൊലപാതകക്കുറ്റവും ലെസ്റ്റർഷെയറിലെ ഓഡ്ബിയിൽ നിന്നുള്ള 21 കാരിയായ കിസ്റ്റിന ഗിനോവയ്ക്കെതിരെ കുറ്റവാളിയെ സഹായിച്ചതിനും കുറ്റം ചുമത്തി.
ശനിയാഴ്ച അഞ്ച് പേരും കാർഡിഫ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരായെങ്കിലും , ഗിനോവയുടെ ജാമ്യാപേക്ഷ നിരസിക്കപ്പെട്ടു. പ്രതികളെ ചൊവ്വാഴ്ച കാർഡിഫ് ക്രൗൺ കോടതിയിൽ ഹാജരാക്കുന്നതിനായി കസ്റ്റഡിയിൽ വിട്ടു.
പെന്നിയുടെ മരണത്തിന് പിന്നിലെ സാഹചര്യങ്ങൾ ഒത്തുനോക്കാൻ പോലീസ് ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ഡിറ്റക്ടീവ് ചീഫ് സൂപ്രണ്ട് സെറി ഹ്യൂസ് പറഞ്ഞു.
ഗ്രാമ്പിയിൽ ഇറങ്ങിയ കടുവ തനിയെ കൂട്ടിൽ കയറില്ല, മയക്കുവെടി വെക്കാനുള്ള ശ്രമം തുടരുന്നു
തൊടുപുഴ: ഇടുക്കി ഗ്രാമ്പിയിൽ ജനവാസ മേഖലയിലെത്തിയ കടുവയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ദൗത്യം തുടരുന്നു.
വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ 15ാം വാര്‍ഡിൽ ഇന്ന് വൈകിട്ട് ആറുവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇടുക്കിജില്ലാ കലക്ടറാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്.
കാലാവസ്ഥ അനുകൂലമാണെങ്കിൽ ദൗത്യം രാവിലെ തന്നെ തുടങ്ങുമെന്ന് കോട്ടയം ഡിഎഫ് ഒഎൻ രാജേഷ് അറിയിച്ചു.
ഗ്രാമ്പി എസ്റ്റേറ്റിൻറെ പതിനാറാം ഡിവിഷനിലെ ചെറിയ കാട്ടിനുള്ളിലാണ് കടുവ ഒളിച്ചിരിക്കുന്നത്. കാലിലെ പരിക്ക് ഗുരുതരമായതിനാൽ രണ്ട് ദിവസമായി കടുവ ഇവിടെ തന്നെ തുടരുകയാണ്.
എന്നാൽ ഏതാനും മീറ്റർ മാത്രമാണ് കടുവ സഞ്ചരിച്ചിട്ടുള്ളത്. തനിയെ നടന്ന് കൂട്ടിൽ കയറാനാകില്ലെന്ന് മനസിലായതിനെ തുടർന്നാണ് മയക്കുവെടി വെച്ച് പിടികൂടാൻ വനം വകുപ്പ് തീരുമാനിച്ചത്.
വനംവകുപ്പ് വെറ്ററിനറി ഡോക്ടർമാരായ അനുരാജിന്‍റെയും അനുമോദിന്‍റെയും നേതൃത്വത്തിലുള്ള സംഘം മയക്കുവെടി വെക്കാനായി സ്ഥലത്തുണ്ട്.
എരുമേലി റേഞ്ച് ഓഫീസർ കെ ഹരിലാലിന്‍റെ നേതൃത്വത്തിലുള്ള പതിനഞ്ചംഗ സംഘം സ്ഥലത്ത് നിരീക്ഷണം ശക്തമാക്കി. മയക്കുവെടിവച്ച് പിടികൂടി തേക്കടിയിലെത്തിച്ച് കൂട്ടിൽ വെച്ച് ചികിത്സ നൽകാനാണ് ഇപ്പോഴത്തെ തീരുമാനം.