വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്ത് പോലീസ്. ബോബിയുടെ ഉടമസ്ഥതയിലുള്ള ബോചെ ഭൂമിപത്ര എന്ന കമ്പനിയുടെ പേരിൽ ചായപ്പൊടിക്കൊപ്പം സമ്മാനക്കൂപ്പൺ വിതരണം ചെയ്തതിനാണ് കേസെടുത്തത്. വയനാട് ജില്ലാ അസിസ്റ്റന്റ് ജില്ലാ ലോട്ടറി ഓഫീസർ ആണ് പരാതിക്കാരൻ. ചായപ്പൊടി വിൽക്കുന്നതിനൊപ്പം പ്രമോഷൻ എന്ന വ്യാജേന ലോട്ടറി ടിക്കറ്റ് വിൽക്കുന്നു എന്നാണ് എഫ്ഐആറിൽ പറയുന്നത്. ദിവസവും നറുക്കെടുപ്പ് നടത്തുകയും സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നത് കാരണം സംസ്ഥാന സര്‍ക്കാരിന്റെ ലോട്ടറി വില്‍പ്പന കുറയുന്നതിനാല്‍ സര്‍ക്കാരിന് നഷ്ടമുണ്ടാവുന്നുവെന്നും എഫ്‌ഐആറിൽ പറയുന്നു. ലോട്ടറി റെഗുലേഷന്‍ ആക്ടിലെ വിവിധ വകുപ്പുകള്‍, വഞ്ചന, നിയമവിരുദ്ധമായി ലോട്ടറി നടത്തുക എന്ന സെക്ഷനുകള്‍ പ്രകാരമാണ് കേസെടുത്തത്. എന്നാൽ, ലോട്ടറിയല്ലെന്നും കമ്പനി സെയില്‍സ് പ്രൊമോഷനെന്ന നിലയില്‍ മാത്രമാണ് സമ്മാനക്കൂപ്പണ്‍ നല്‍കുന്നതെന്നാണ് ബോബിചെമ്മണ്ണൂരിന്റെ നിലപാട്.
Read also: ഇങ്ങനെപോയാൽ മലയാളിയുടെ വെള്ളമടി മുട്ടും; അടച്ചു പൂട്ടാനൊരുങ്ങി ബെവ്‌കോ കൗണ്ടറുകൾ !