വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നിലയില്‍ മാറ്റമില്ല

തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നിലയില്‍ മാറ്റമില്ലെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. ആരോഗ്യനില തല്‍സ്ഥിതിയില്‍ തുടരുകയാണ്.

വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സംഘം ചികിത്സ തുടരുന്നുവെന്നും മെഡിക്കല്‍ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇന്നു വൈകിട്ട് നാലിന് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ ആണ് വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നിലയില്‍ മാറ്റമില്ലെന്ന കാര്യം പുറത്തു വിട്ടത്.

വിഎസ് അച്യുതാനന്ദന്റെ വിദഗ്ധ മെഡിക്കല്‍ സംഘത്തിന്റെ മേല്‍നോട്ടത്തില്‍ സൂക്ഷ്മമായി വിലയിരുത്തി ചികിത്സ തുടരുകയാണെന്നും ആശുപത്രി അറിയിച്ചു. തിങ്കളാഴ്ചയാണ് വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം. അച്ഛന്റെ ആരോഗ്യനിലയില്‍ ചെറിയ തോതിലുള്ള പുരോഗതിയാണ് കാണുന്നതെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും അരുണ്‍കുമാര്‍ ഫെയ്‌സ്ബുക്കിൽ കുറിച്ചിരുന്നു.

തങ്ങള്‍ വലിയ ആത്മവിശ്വാസത്തിലാണെന്നും അരുണ്‍കുമാര്‍ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞിരുന്നു.

Summary: Former Kerala Chief Minister V.S. Achuthanandan remains in stable condition, according to the latest medical bulletin from a private hospital in Thiruvananthapuram. No significant changes in his health have been reported.

spot_imgspot_img
spot_imgspot_img

Latest news

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

Other news

കര്‍ക്കടക വാവുബലി; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

കര്‍ക്കടക വാവുബലി; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക തിരുവനന്തപുരം: ഈ വർഷത്തെ കര്‍ക്കടക വാവുബലി പൂര്‍ണ്ണമായും...

അപ്പാച്ചെ ഹെലികോപ്റ്ററുകളെപറ്റി അറിയാം

അപ്പാച്ചെ ഹെലികോപ്റ്ററുകളെപറ്റി അറിയാം അമേരിക്കയിൽ നിന്നുള്ള ആദ്യ ബാച്ച് അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഹിൻഡൺ...

ജെസ്മി, ലൂസി കളപ്പുര ഇപ്പോഴിതാ മരിയ റോസയും

ജെസ്മി, ലൂസി കളപ്പുര ഇപ്പോഴിതാ മരിയ റോസയും കൊച്ചി: തിരുവസ്ത്രം ഉപേക്ഷിച്ച കന്യാസ്ത്രീമാരുടെ...

യുവതിയ്ക്ക് മുട്ടൻ മറുപടി കൊടുത്ത് സുപ്രിംകോടതി

യുവതിയ്ക്ക് മുട്ടൻ മറുപടി കൊടുത്ത് സുപ്രിംകോടതി ന്യൂഡൽഹി: ജീവനാംശമായി 12 കോടി രൂപയും...

എഎസ്ഐ ഓടിച്ച കാറിടിച്ചു ദമ്പതികൾക്ക് പരിക്ക്

എഎസ്ഐ ഓടിച്ച കാറിടിച്ചു ദമ്പതികൾക്ക് പരിക്ക് തിരുവനന്തപുരം: എഎസ്ഐ ഓടിച്ച കാറിടിച്ചു ദമ്പതികൾക്ക്...

കെ മുരളീധരനേയും ഉണ്ണിത്താനേയും പുച്ഛിച്ച് തരൂര്‍

കെ മുരളീധരനേയും ഉണ്ണിത്താനേയും പുച്ഛിച്ച് തരൂര്‍ തിരുവനന്തപുരം: മോദി സ്തുതിയുടെ പേരില്‍ രൂക്ഷമായ...

Related Articles

Popular Categories

spot_imgspot_img