തിരുവനന്തപുരം: മതാടിസ്ഥാനത്തിൽ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയ മുൻ വ്യവസായ വകുപ്പ് ഡയറക്ടർ കെ.ഗോപാലകൃഷ്ണനെതിരെ പ്രാഥമികാന്വേഷണം നടത്തും.അന്വേഷണ ചുമതല നർകോട്ടിക് അസിസ്റ്റന്റ് കമ്മീഷണർക്കാണ്.
പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കുക. നിലവിൽ ഗോപാലകൃഷ്ണൻ സസ്പെൻഷനിലാണ് .
ഇത്തരം കേസിൽ കെ.ഗോപാലകൃഷ്ണനെതിരെ അന്വേഷണം നടത്താമെന്ന് പോലീസിന് നിയമോപദേശം ലഭിച്ചിരുന്നു. മതപരമായ വിഭാഗീയത സൃഷ്ടിക്കാന്‍ ശ്രമിച്ചെന്ന പേരിൽ കേസെടുക്കാമെന്നായിരുന്നു നിയമോപദേശം.
തന്റെ ഫോൺ ഹാക്ക് ചെയ്താണ് ഗ്രൂപ്പുണ്ടാക്കിയതെന്ന് ഗോപാലകൃഷ്ണന്റെ പരാതി നൽകിയിരുന്നു. എന്നാൽ ഇത് വ്യാജമാണെന്നു പോലീസ് കണ്ടെത്തിയിരുന്നു. ഫോറൻസിക് പരിശോധനയിലും ഇക്കാര്യം സ്ഥിരീകരിച്ചു.