ആറു മാസമായി കാംബ്ലിയുടെ കയ്യിൽ ഫോൺ പോലുമില്ല; വീട് ഏത് നിമിഷവും നഷ്ടമാകുന്ന സ്ഥിതിയിലാണ്…സച്ചിന്റെ കളിക്കൂട്ടുകാരൻ വിനോദ് കാംബ്ലിയുടെ ഇപ്പോഴത്തെ അവസ്ഥ

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലെന്ന് റിപ്പോർട്ട്. കഴിഞ്ഞ ആറു മാസമായി കാംബ്ലിയുടെ കയ്യിൽ ഫോൺ പോലുമില്ലെന്നാണ് ന്യൂസ് 18 പുറത്തുവിട്ട റിപ്പോർട്ട്. ഒരു ഐഫോൺ അദ്ദേഹത്തിന്റെ കയ്യിൽ ഉണ്ടായിരുന്നെങ്കിലും അത് റിപ്പയർ ചെയ്തതിനുള്ള 15,000 രൂപ നൽകാതിരുന്നതിനെ തുടർന്ന് ഫോൺ കടയുടമ തന്നെ കൊണ്ടുപോയി. 18 ലക്ഷം രൂപ വീടിന്റെ മെയിന്റനൻസ് ഫീസിനത്തിൽ തങ്ങൾ ഹൗസിങ് സൊസൈറ്റിക്ക് നൽകാനുണ്ടെന്നും ഇക്കാരണത്താൽ തന്നെ വീട് ഏത് നിമിഷവും നഷ്ടമാകുന്ന സ്ഥിതിയാണുള്ളതെന്നും കാംബ്ലിയുടെ ഭാര്യ ആൻഡ്രിയ ഹെവിറ്റ് അഭിമുഖത്തിൽ പറയുന്നു.

ബിസിസിഐയിൽ നിന്ന് 30,000 രൂപ പ്രതിമാസ പെൻഷൻ വാങ്ങുന്നുണ്ട്. കാംബ്ലിക്ക് ഒരു രാഷ്ട്രീയ പാർട്ടിയിൽ നിന്ന് അടുത്തിടെ അഞ്ചു ലക്ഷം രൂപ സഹായവും ലഭിച്ചിരുന്നു. നേരത്തേ വൈദ്യ സഹയത്തിനടക്കം കാംബ്ലി ബുദ്ധിമുട്ട് നേരിട്ടിരുന്നെങ്കിലും മുൻ ക്രിക്കറ്റ് താരങ്ങളടക്കം നിരവധിയാളുകൾ അദ്ദേഹത്തിന് സഹായവുമായി എത്തിച്ചേർന്നു.

രണ്ടാഴ്ചയോളം ചികിത്സയിലായിരുന്ന കാംബ്ലിയെ ബുധനാഴ്ച ഉച്ചയോടെ താനെ ജില്ലയിലെ ഭിവണ്ടിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. മൂത്രാശയത്തിലെ അണുബാധയെത്തുടർന്ന് ആശുപത്രിയിലെത്തിയ കാംബ്ലിക്ക് തലച്ചോറിൽ രക്തസ്രാവമുണ്ടായതായി വിശദപരിശോധനയിൽ കണ്ടെത്തുകയായിരുന്നു. പൂർണമായി സുഖംപ്രാപിച്ചുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മദ്യവും ലഹരിവസ്തുക്കളും പൂർണമായി ഉപേക്ഷിക്കണമെന്ന് പുതുവത്സരസന്ദേശത്തിൽ കാംബ്ലി പറഞ്ഞിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

ഡൽഹിയിൽ നാല് നില കെട്ടിടം ഇടിഞ്ഞുവീണു

ഡൽഹിയിൽ നാല് നില കെട്ടിടം ഇടിഞ്ഞുവീണു ഡൽഹി സീലംപുരം കെട്ടിട അപകടം: നാല്...

തെരുവുനായ്ക്കള്‍ക്ക് ചിക്കനും ചോറും

തെരുവുനായ്ക്കള്‍ക്ക് ചിക്കനും ചോറും ബംഗളൂരു: തെരുവുനായകള്‍ക്ക് എല്ലാ ദിവസവും ഭക്ഷണം നല്‍കുന്ന പദ്ധതിയുമായി...

കണ്ണൂരിലും മാവേലിക്കരയിലും ‘പാദപൂജ’

കണ്ണൂരിലും മാവേലിക്കരയിലും 'പാദപൂജ' കണ്ണൂര്‍: കാസര്‍കോട് ബന്തടുക്ക കക്കച്ചാൽ സരസ്വതി വിദ്യാലയത്തിലെ പാദപൂജ...

കാർ ഇടിച്ചു കയറി നാലുവയസ്സുകാരന് ദാരുണാന്ത്യം

കാർ ഇടിച്ചു കയറി നാലുവയസ്സുകാരന് ദാരുണാന്ത്യം കോട്ടയം: കാർ ചാര്‍ജിങ് സ്റ്റേഷനിലേക്ക് ഇടിച്ചു...

മലയാളി ഡോക്ടർ ഗൊരഖ്പൂരിൽ മരിച്ചനിലയിൽ

മലയാളി ഡോക്ടർ ഗൊരഖ്പൂരിൽ മരിച്ചനിലയിൽ ലഖ്നൗ: മലയാളി ഡോക്ടറെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി....

വിപഞ്ചികയുടെ ഡയറിയിലെ വെളിപ്പെടുത്തലുകൾ !

വിപഞ്ചികയുടെ ഡയറിയിലെ വെളിപ്പെടുത്തലുകൾ ! കേരളപുരം സ്വദേശിനി വിപഞ്ചികയും മകളും ഷാർജയിലെ ഫ്ലാറ്റിൽ...

Related Articles

Popular Categories

spot_imgspot_img