web analytics

ഒരു മുൻ ഇന്ത്യൻ ക്രിക്കറ്റ് താരത്തിൻ്റെ ഇപ്പോഴത്തെ അവസ്ഥ നോക്കിയെ; മദ്യപിച്ച് ലക്കുകെട്ട് വാഹനമോടിച്ച് മൂന്ന് വാഹനങ്ങളിൽ ഇടിച്ചുകയറ്റി

ഒരു മുൻ ഇന്ത്യൻ ക്രിക്കറ്റ് താരത്തിൻ്റെ ഇപ്പോഴത്തെ അവസ്ഥ നോക്കിയെ; മദ്യപിച്ച് ലക്കുകെട്ട് വാഹനമോടിച്ച് മൂന്ന് വാഹനങ്ങളിൽ ഇടിച്ചുകയറ്റി

വഡോദര ∙ അമിതവേഗത്തിൽ വാഹനമോടിച്ച് മൂന്ന് വാഹനങ്ങളിൽ ഇടിച്ചുകയറ്റിയ സംഭവത്തിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ജേക്കബ് മാർട്ടിൻ (53) അറസ്റ്റിലായി.

ചൊവ്വാഴ്ച പുലർച്ചെ ഗുജറാത്തിലെ വഡോദരയിലാണ് അപകടമുണ്ടായത്. സംഭവസമയത്ത് ഇയാൾ മദ്യപിച്ചിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു.

അറസ്റ്റ് ചെയ്ത മാർട്ടിനെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
പുലർച്ചെ 2.30ഓടെ അകോട്ടയിൽ നിന്നു ഒപി റോഡിലെ സ്വന്തം വസതിയിലേക്കു എസ്‌യുവി കാർ ഓടിച്ചുപോകുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.

നിയന്ത്രണം വിട്ട കാർ വഴിയരികിൽ പാർക്ക് ചെയ്തിരുന്ന മൂന്ന് വാഹനങ്ങളിൽ ഇടിച്ചുകയറുകയായിരുന്നു. വാഹനങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു.

സ്ഥലത്തെത്തിയ പൊലീസ് ജേക്കബ് മാർട്ടിനെ കസ്റ്റഡിയിലെടുക്കുകയും മദ്യപിച്ച് വാഹനമോടിച്ചതിനും അശ്രദ്ധയായി ഡ്രൈവ് ചെയ്തതിനും ബിഎൻഎസ്, മോട്ടോർ വാഹന നിയമത്തിലെ അനുച്ഛേദങ്ങൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.

അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
രഞ്ജി ട്രോഫിയിൽ ബറോഡ ടീമിന്റെ മുൻ ക്യാപ്റ്റനായിരുന്ന ജേക്കബ് മാർട്ടിൻ ഇന്ത്യയ്ക്കായി 10 ഏകദിന മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

1999ൽ വെസ്റ്റിൻഡീസിനെതിരെയായിരുന്നു അന്താരാഷ്ട്ര അരങ്ങേറ്റം. 2001ൽ കെനിയയ്‌ക്കെതിരെയായിരുന്നു അവസാന മത്സരം. 2011ൽ മനുഷ്യക്കടത്ത് കേസിൽ അറസ്റ്റിലായതും 2018ലെ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റതുമുള്‍പ്പെടെ മുൻപ്‌ താരം വിവാദങ്ങളിൽ ഇടം പിടിച്ചിരുന്നു.

English Summary

Former Indian cricketer Jacob Martin was arrested in Vadodara after his SUV, allegedly driven under the influence of alcohol, rammed into three parked vehicles early Tuesday morning. Police said the incident occurred around 2.30 am while he was driving from Akota to his residence on OP Road. No injuries were reported. Martin was later released on bail, and his vehicle has been seized for investigation.

former-indian-cricketer-jacob-martin-arrested-drunk-driving-vadodara

spot_imgspot_img
spot_imgspot_img

Latest news

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ കൊച്ചി: സ്ത്രീധനം...

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക് എട്ടിന്റെ പണി

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക്...

ദീപക് ജീവനൊടുക്കിയ സംഭവം: പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ തള്ളി കോടതി; റിമാൻഡിൽത്തന്നെ

ഷിംജിതയുടെ ജാമ്യഅപേക്ഷ തള്ളി കോടതി കോഴിക്കോട്: സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനിടെ...

വാദിക്കും പ്രതിക്കും പദ്മ; തുല്യനിലയിൽ വിലയിരുത്തപ്പെടേണ്ടവരാണോ ഇവർ

വാദിക്കും പ്രതിക്കും പദ്മ; തുല്യനിലയിൽ വിലയിരുത്തപ്പെടേണ്ടവരാണോ ഇവർ മൈക്രോഫിനാൻസ് കേസിൽ വാദിയായിരുന്ന വിഎസ്...

Other news

കോഴിയുമായി ഓടിയ ജഡയുള്ള മൃഗത്തിന്റെ പിന്നാലെ രായമംഗലത്തുകാർ

കോഴിയുമായി ഓടിയ ജഡയുള്ള മൃഗത്തിന്റെ പിന്നാലെ രായമംഗലത്തുകാർ രായമംഗലം ∙ ഒരു കോഴിയുടെ...

ഗുരുതര പിഴവ്…! പാരസെറ്റമോൾ നൽകിയത് ഓവർഡോസിൽ; എട്ട് ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞിന്റെ ജീവിതം പ്രതിസന്ധിയിൽ

പാരസെറ്റമോൾ നൽകിയത് ഓവർഡോസിൽ; കുഞ്ഞിന്റെ ജീവിതം പ്രതിസന്ധിയിൽ ഗ്ലാസ്‌ഗോയിലെ റോയൽ ഹോസ്പിറ്റൽ...

ഇംഗ്ലണ്ടിലെ സ്‌കൂളുകളിൽ ഫോൺ നിരോധിക്കാൻ നീക്കമോ ?

ഇംഗ്ലണ്ടിലെ സ്‌കൂളുകളിൽ ഫോൺ നിരോധിക്കാൻ നീക്കമോ ഇംഗ്ലണ്ടിലെ സ്‌കൂളുകൾ ദിവസം മുഴുവൻ ഫോൺ...

കാസർഗോഡ് സഹകരണ ബാങ്ക് ജീവനക്കാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

കാസർഗോഡ് സഹകരണ ബാങ്ക് ജീവനക്കാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ കാസർകോട് ജില്ലയിലെ...

അമേരിക്കൻ മോഹങ്ങൾക്ക് കടുപ്പമേറുന്നു; എച്ച്-1ബി വിസകൾക്ക് വിലക്കേർപ്പെടുത്തി ടെക്സസ്! മലയാളികൾക്കും തിരിച്ചടി?

ഓസ്റ്റിൻ: വിദേശ ജീവനക്കാരുടെ അമേരിക്കൻ മോഹങ്ങൾക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് ടെക്സസ്...

രാഹുൽ മാങ്കൂട്ടത്തിലിന് താൽകാലിക ആശ്വാസം: മൂന്നാം ബലാത്സംഗ കേസിൽ ജാമ്യം

രാഹുൽ മാങ്കൂട്ടത്തിലിന് മൂന്നാം ബലാത്സംഗ കേസിൽ ജാമ്യം പത്തനംതിട്ട: പാലക്കാട് എംഎൽഎ രാഹുൽ...

Related Articles

Popular Categories

spot_imgspot_img