web analytics

മുൻ ഇന്ത്യൻക്രിക്കറ്റ് താരം ദിലീപ് ദോഷി അന്തരിച്ചു

ന്യൂഡൽഹി: മുൻ ഇന്ത്യൻക്രിക്കറ്റ് താരം ദിലീപ് ദോഷി അന്തരിച്ചു. 77 വയസ്സായിരുന്നു.

ഇന്നലെ രാത്രി ലണ്ടനിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെത്തുടർന്നാണ് മരണം സംഭവിച്ചത് എന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ കുറേകാലമായി ദിലീപ് ദോഷി ലണ്ടനിലായിരുന്നു താമസം.

ഇന്ത്യയുടെ മികച്ച ഇടംകൈയൻ സ്പിന്നറായിരുന്നു ദോഷി. 1979-83 കാലത്ത് ഇന്ത്യക്കുവേണ്ടി 33 ടെസ്റ്റും 15 ഏകദിനവും കളിച്ചു. ടെസ്റ്റിൽ 33 വിക്കറ്റും ഏകദിനത്തിൽ 22 വിക്കറ്റും നേടി.

ഗുജറാത്തിലെ രാജ്‌കോട്ടിൽ ജനിച്ച ദോഷി സൗരാഷ്ട്ര ടീമിലൂടെയാണ് ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽ ശ്രദ്ധനേടിയത്.

1979-ൽ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റിലാണ് അരങ്ങേറ്റംകുറിച്ചത്.

English Summary:
Former Indian cricketer Dilip Doshi has passed away.

spot_imgspot_img
spot_imgspot_img

Latest news

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി...

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും ഫൂളായിക്കാണും?

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും...

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

Other news

Related Articles

Popular Categories

spot_imgspot_img