രാഹുലിന്റെ ആരോപണം; സിഇസിയോടുള്ള വിശ്വാസ്യത പോയി
ന്യൂഡൽഹി: പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഉയർത്തിയ വോട്ട് കൊള്ള ആരോപണത്തോട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ പ്രതികരണത്തെ വിമർശിച്ച് രണ്ട് മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർമാരും ഒരു മുൻ തിരഞ്ഞെടുപ്പ് കമ്മിഷണറും രംഗത്ത്.
രാഹുലിന്റെ ആരോപണത്തോട് തർക്കസ്വരത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ പ്രതികരിച്ചത് ശരിയായില്ലെന്ന് അവർ പറഞ്ഞു.
മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർമാരായ എസ്.വൈ. ഖുറേഷി, ഒ.പി. റാവത്ത്, മുൻ തിരഞ്ഞെടുപ്പ് കമ്മിഷണർ അശോക് ലവാസ എന്നിവരാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായ ഗ്യാനേഷ്‌കുമാറിനെ തള്ളിപ്പറഞ്ഞത്.
തിരഞ്ഞെടുപ്പ് പ്രക്രിയയെയും വോട്ടർപട്ടികയെയും കുറിച്ച് ജനങ്ങൾക്കിടയിൽ സംശയമുണർത്താനേ ഇത് വഴിയൊരുക്കൂവെന്നും ഇന്ത്യാ ടുഡെ സംഘടിപ്പിച്ച തെക്കൻ കോൺക്ലേവിൽ മുൻ തിരഞ്ഞെടുപ്പ് കമ്മിഷണർമാർ അഭിപ്രായപ്പെട്ടു.
ആരോപണമുന്നയിച്ച രാഹുലിനോട് സത്യവാങ്മൂലം നൽകാനും അല്ലാത്തപക്ഷം സമൂഹത്തോട് മാപ്പുപറയാനും നിർബന്ധം പിടിച്ചത് തിരഞ്ഞെടുപ്പ് പ്രക്രിയയെപ്പറ്റി സംശയമുയർത്താൻ വഴിയൊരുക്കുന്നതാണെന്നും മൂവരും ചൂണ്ടിക്കാട്ടി.
ആരോപണമുന്നയിച്ച ആളോട് അതേരീതിയിൽ തന്നെ രോഷം കൊള്ളുന്നത് സംവിധാനത്തിലുള്ള വിശ്വാസ്യതയെ ഇടിച്ചുതാഴ്ത്തും.
തർക്കിക്കുന്നതിനുപകരം ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത് എന്നും അവർ വിമർശിച്ചു.
കൂടാതെ രാജ്യത്ത് തിരഞ്ഞെടുപ്പ് പ്രക്രിയ വലിയ അളവിൽ സ്വതന്ത്രവും നീതിയുക്തവുമാണെന്ന് മൂന്ന് മുൻ കമ്മിഷണർമാരും വ്യക്തമാക്കി.
കോപം തിരഞ്ഞെടുപ്പ് കമ്മിഷന് ഗുണമാകില്ല. രാഹുൽഗാന്ധി പ്രതിപക്ഷനേതാവാണെന്നത് മറക്കരുതെന്ന് എസ്.വൈ. ഖുറേഷി മുന്നറിയിപ്പ് നൽകി.
അദ്ദേഹം ഒരു കാര്യമുന്നയിക്കുമ്പോൾ അത് അദ്ദേഹത്തിന്റെമാത്രം അഭിപ്രായമാകുന്നില്ല. മറിച്ച് രാജ്യത്തെ കോടിക്കണക്കിന് പേരുടെ ശബ്ദമാണ് എന്നും ഖുറേഷി ഓർമിപ്പിച്ചു.
അദ്ദേഹത്തെ കമ്മിഷൻ അതേ സ്വരത്തിൽ വെല്ലുവിളിക്കുന്നതും രോഷം കൊള്ളുന്നതും കമ്മിഷന്റെ സത്‌പേരിന് ചേർന്നതാകില്ല.
താങ്കളായിരുന്നു മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെങ്കിൽ ഇക്കാര്യത്തിൽ എന്ത് നടപടിയെടുക്കുമെന്ന ചോദ്യത്തിന്, അന്വേഷണത്തിന് ഉത്തരവിടുമായിരുന്നുവെന്നായിരുന്നു ഖുറേഷി നൽകിയ മറുപടി.
അതേസമയം രാഹുൽഗാന്ധിയോട് സത്യവാങ്മൂലം നൽകാൻ ആവശ്യപ്പെടുന്നതിനുപകരം പ്രശ്നപരിഹാരത്തിനുള്ള ഇടപെടലായിരുന്നു നടത്തേണ്ടിയിരുന്നതെന്ന് ഒ.പി. റാവത്ത് തന്റെ അഭിപ്രായം രേഖപ്പെടുത്തി.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ മേൽനോട്ടത്തിൽ തയ്യാറാക്കപ്പെടുന്ന വോട്ടർപട്ടിക ചോദ്യംചെയ്യപ്പെടുമ്പോൾ അതിന്റെ വിശ്വാസ്യത തിരിച്ചുപിടിക്കാനാവശ്യമായ അന്വേഷണത്തിന് കമ്മിഷൻ ഗൗരവത്തോടെ തയ്യാറാവുകയാണ് വേണ്ടതെന്ന് അശോക് ലവാസ പറഞ്ഞു.
ഇന്ത്യ മുന്നണി ഇലക്ഷൻ അട്ടിമറിക്കുമോ
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അവസാനഘട്ട ഒരുക്കങ്ങളിലാണ് ഇരുമുന്നണിയും. ഇലക്ഷനിൽ കൂറുമാറ്റം ഉണ്ടാകുമെന്ന് കോൺഗ്രസ് പ്രചരണത്തിന് പിന്നാലെ തങ്ങളോടൊപ്പമുള്ള എംപിമാരെ ചേർത്തു പിടിക്കാനുള്ള ശ്രമത്തിലാണ് ബിജെപി.
ഇന്ത്യ സഖ്യം നടത്തുന്നത് ആശയക്കുഴപ്പമുണ്ടാക്കാനുള്ള ശ്രമമാണെന്നാണ് ബിജെപി നിരീക്ഷണം. എൻഡിഎ എംപിമാരുടെ വോട്ട് ഉറപ്പിക്കാൻ അമിത്ഷാ തന്നെ നേരിട്ട് രംഗത്തിറങ്ങിയിട്ടുണ്ട്. കൂടാതെ എൻഡിഎ എംപിമാർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അത്താഴ വിരുന്ന് ഒരുക്കം.
കോൺഗ്രസ്, തെരഞ്ഞെടുപ്പിൽ കൂറുമാറ്റം സംഭവിക്കാമെന്ന പ്രചാരണം ശക്തമാക്കിയ സാഹചര്യത്തിൽ, ബിജെപി അവരുടെ എംപിമാരെ ചേർത്ത് പിടിക്കുന്ന ശ്രമത്തിലാണ്. ഇന്ത്യാ സഖ്യം നടത്തുന്നത് ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള നീക്കമാണെന്ന് ബിജെപി വിലയിരുത്തുന്നു.
എംപിമാരുടെ പിന്തുണ ഉറപ്പാക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് രംഗത്തിറങ്ങിയിട്ടുണ്ട്. കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദി എൻഡിഎ എംപിമാർക്കായി പ്രത്യേക അത്താഴ വിരുന്ന് ഒരുക്കിയിട്ടുണ്ട്.
Summary: Two former Chief Election Commissioners and one former Election Commissioner criticized the Chief Election Commissioner’s response to Rahul Gandhi’s vote rigging allegations, stating that a confrontational reaction was inappropriate.