ഇന്ത്യയുടെ പതിനാറാമത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരു
ന്യുഡല്‍ഹി: മുന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ നവീന്‍ ചൗള അന്തരിച്ചു. 79 വയസ്സായിരുന്നു. അപ്പോളോ ആശുപത്രിയില്‍ ചികിത്സയ്ക്കിടെയായിരുന്നു അന്ത്യം സംഭവിച്ചത്.(Former Chief Election Commissioner Naveen Chawla passed away)
മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഡോ. എസ് വൈ ഖുറേഷി ആണ് മരണ വാർത്ത പുറത്തു വിട്ടത്. പത്തുദിവസം മുന്‍പ് അദ്ദേഹത്തെ തലച്ചോറിന്റെ ശസ്ത്രക്രിയക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു എന്നും ഖുറേഷി അറിയിച്ചു.
ഇന്ത്യയുടെ പതിനാറാമത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന നവീന്‍ ചൗള, ബിബി ടണ്ടന്റെ പിന്‍ഗാമിയായാണ് എത്തിയത്. 2009 മുതല്‍ 2010വരെയായിരുന്നു ചൗള ഇന്ത്യന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായി പ്രവര്‍ത്തിച്ചിരുന്നത്.