ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സുശീല്‍ കുമാര്‍ മോദി അന്തരിച്ചു. 72 വയസായിരുന്നു. ഡല്‍ഹി എയിംസില്‍ വച്ചായിരുന്നു അന്ത്യം. കാന്‍സര്‍ രോഗബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. മൃതദേഹം നാളെ പട്നയിലെ രാജേന്ദ്ര നഗര്‍ ഏരിയയിലുള്ള അദ്ദേഹത്തിന്റെ വസതിയിലേക്ക് കൊണ്ടുവരും. സംസ്‌കാരം ഉച്ചകഴിഞ്ഞ് നടത്തും.
താന്‍ കാന്‍സര്‍ ബാധിതനാണെന്നും ആരോഗ്യനില മോശമായതിനാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും സുശീല്‍ കുമാര്‍ മോദി ഈ വര്‍ഷം ഏപ്രിലില്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. ബിഹാറിലെ ബിജെപിയുടെ മുഖമായിരുന്ന സുശീല്‍ കുമാര്‍ മോദി ആര്‍ എസ് എസിന്റെ ആജീവനാന്ത അംഗമായിരുന്നു. 2005 മുതല്‍ 2013 വരെയും 2017 മുതല്‍ 2020 വരെയും ബീഹാറിന്റെ ഉപമുഖ്യമന്ത്രിയും ധനമന്ത്രിയുമായിരുന്നു അദ്ദേഹം.
ജെഡിയുമായി സഖ്യത്തിലെത്തി രൂപീകരിച്ച രണ്ട് സംസ്ഥാന സര്‍ക്കാരിലാഅദ്ദേഹത്തിന് ണ് സുശീല്‍ കുമാര്‍ മോദി ഉപമുഖ്യമന്ത്രിയായിരുന്നത്. നിതീഷ് കുമാറുമായി മികച്ച ബന്ധമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. നിതീഷ് ഇന്‍ഡ്യ മുന്നണി വിട്ട് എന്‍ഡിഎയിലേക്ക് എത്തുന്നതില്‍ സുശീല്‍ കുമാര്‍ മോദി മികച്ച പങ്ക് വഹിച്ചതായാണ് പറയപ്പെടുന്നത്. രാജ്യസഭാ എംപിയായിരുന്ന സുശീല്‍ കുമാര്‍ മോദിയുടെ കാലാവധി ഈയടുത്താണ് അവസാനിച്ചത്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിഹാറിലെ താരപ്രചാരകനായും പ്രകടന പത്രിക കമ്മറ്റി അംഗമായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ കാന്‍സര്‍ രോഗബാധിതനായതിനാല്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉണ്ടാവില്ലെന്ന് സുശീല്‍ കുമാര്‍ മോദി വ്യക്തമാക്കിയിരുന്നു.
Read More: ഹജ്ജ് യാത്രയുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു; കൊച്ചിയിൽ നിന്ന് ആദ്യ വിമാനം മേയ് 26 ന്
Read More: മൂർക്കനാട് ഇരട്ടക്കൊലക്കേസ് പ്രതിയെ കുടുക്കിയത് കിണർ; സംഭവം ഇങ്ങനെ !!