മലപ്പുറം: നിലമ്പൂരിൽ വനംവകുപ്പിന്റെ ഓഫീസ് തകർത്ത കേസിൽ പി.വി അൻവർ എംഎൽഎയെ അറസ്റ്റ് ചെയ്യാൻ നീക്കം. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള വൻ പൊലീസ് സന്നാഹമാണ് അൻവറിന്റെ വീടിനു മുന്നിൽ എത്തിയിട്ടുള്ളത്. സംഭവായത്തിൽ അൻവറിനെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.(Forest office attack; case against P V Anwar)
ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പി.വി അൻവറടക്കം 11 പേർക്കെതിരെയാണ് നടപടി. പിഡിപിപി ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്. മലപ്പുറത്ത് കാട്ടാനയാക്രമണത്തിൽ യുവാവ് മരിച്ചതിൽ പ്രതിഷേധിച്ചായിരുന്നു അൻവറിന്റെ പാർട്ടിയായ ഡിഎംകെ പ്രവർത്തകർ വനംവകുപ്പ് ഓഫീസിലേക്ക് അതിക്രമിച്ചു കയറി ആക്രമണം നടത്തിയത്.