web analytics

കഴുത്തിൽ കിടക്കുന്ന മാലയിൽ പുലിപ്പല്ല്; വേടനെ പൂട്ടാനൊരുങ്ങി വനംവകുപ്പും

കൊച്ചി: ഫ്ലാറ്റിൽ നിന്ന് കഞ്ചാവുമായി പിടിയിലായ റാപ്പർ വേടനെതിരെ വനം വകുപ്പ് ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുക്കും. ഇയാളുടെ മാലയിലുള്ളത് പുലിപ്പല്ല് ആണെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.

വേടനെ ഇന്ന് കോടനാട്ടെ വനം വകുപ്പ് ഓഫീസിലേക്ക് കൊണ്ടുപോകും. തുടർന്ന് നാളെ കോടതിയിൽ ഹാജരാക്കും. ചോദ്യം ചെയ്യലിൽ തായ്‌ലൻഡിൽ നിന്ന് കൊണ്ടുവന്ന പുലിപ്പല്ലാണിതെന്ന് വേടൻ മൊഴി നൽകിയിരുന്നു. പുലിപ്പല്ല് കൈവശം വയ്ക്കുന്നത് ഇന്ത്യയിൽ ജാമ്യമില്ലാ കുറ്റമാണ്.

കുറ്റം തെളിഞ്ഞാൽ മൂന്ന് മുതൽ 7 വർഷം വരെ തടവും 10,000 രൂപ പിഴയും ശിക്ഷ ലഭിക്കും. പുലിപ്പല്ല് വിദേശത്ത് നിന്നെത്തിച്ചാലും കുറ്റം നിലനിൽക്കും. അതിനിടെ കഞ്ചാവ് കൈവശം വച്ചതിന് വേടനെയും റാപ് സംഘത്തിലെ അംഗങ്ങളായ എട്ട് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി.

ആറന്മുള സ്വദേശി വിനായക് മോഹൻ, തിരുവനന്തപുരം കൈമനം സ്വദേശി വൈഷ്ണവ് ജി.പിള്ള, സഹോദരൻ വിഗനേഷ് ജി.പിള്ള, പെരിന്തൽമണ്ണ സ്വദേശി ജാഫർ, തൃശൂർ പറളിക്കാട് സ്വദേശി കശ്യപ് ഭാസ്കർ, നോർത്ത് പറവൂർ സ്വദേശി വിഷ്ണു കെ.വി, കോട്ടയം മീനടം സ്വദേശി വിമൽ സി.റോയ്, മാള സ്വദേശി ഹേമന്ത് വി.എസ് എന്നിവരുമാണ് അറസ്റ്റിലായത്.

spot_imgspot_img
spot_imgspot_img

Latest news

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

Other news

വമ്പൻ വാച്ച് കമ്പനി ഇന്ത്യയിലേക്ക്; ലക്ഷങ്ങൾ വില; വാങ്ങാൻ കടമ്പകൾ ഏറെ

വമ്പൻ വാച്ച് കമ്പനി ഇന്ത്യയിലേക്ക്; ലക്ഷങ്ങൾ വില; വാങ്ങാൻ കടമ്പകൾ ഏറെ കൊച്ചി:...

ഓട്ടോ ഡ്രൈവറെ പൊലീസ് മർദ്ദിച്ചതായി പരാതി; കമ്മീഷണർക്കു നിവേദനം നൽകാനൊരുങ്ങി കുടുംബം

ഓട്ടോ ഡ്രൈവറെ പൊലീസ് മർദ്ദിച്ചതായി പരാതി; കമ്മീഷണർക്കു നിവേദനം നൽകാനൊരുങ്ങി കുടുംബം തിരുവനന്തപുരം...

മ്ലാവ് ഇറച്ചി മുളകിട്ട് വറ്റിച്ചു; വേട്ടക്കേസിൽ രണ്ടുപേർ വനംവകുപ്പ് പിടിയിൽ

മ്ലാവ് ഇറച്ചി മുളകിട്ട് വറ്റിച്ചു; വേട്ടക്കേസിൽ രണ്ടുപേർ വനംവകുപ്പ് പിടിയിൽ ഇടുക്കി: ഇടുക്കി...

സാന്‍ കാര്‍ലോസ് മേയറായി പ്രണിത വെങ്കിടേഷ്‌; യുഎസിൽ വീണ്ടും ഇന്ത്യന്‍ വംശജയായ മേയര്‍

സാന്‍ കാര്‍ലോസ് മേയറായി പ്രണിത വെങ്കിടേഷ്‌; ഇന്ത്യന്‍ വംശജയായ മേയര്‍ കാലിഫോർണിയ ∙...

ഫെയ്സ്ബുക്ക് കുറിപ്പിന് പിന്നാലെ ദുരൂഹ മരണം; അജിത്‌കുമാർ കേസിൽ പ്രത്യേക അന്വേഷണം

പോത്തൻകോട് :തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കുടുംബ–രാഷ്ട്രീയ സംഘർഷങ്ങൾക്കിടയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ...

ബംഗ്ലദേശിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി മരത്തിൽ കെട്ടിത്തൂക്കി; 7 പേർ അറസ്റ്റിൽ‌

ബംഗ്ലദേശിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി മരത്തിൽ കെട്ടിത്തൂക്കി ധാക്ക ∙...

Related Articles

Popular Categories

spot_imgspot_img