സുരേഷ് ഗോപിയുടെ മാലയിലുള്ളത് പുലിപ്പല്ല്?
കൊച്ചി: നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയ്ക്ക് നോട്ടിസ് നൽകാൻ ഒരുങ്ങി വനംവകുപ്പ്. അദ്ദേഹം കഴുത്തിൽ ധരിച്ച മാലയിൽ ഉള്ളത് പുലിപ്പല്ലാണെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വനംവകുപ്പിന്റെ നടപടി.
ആഭരണം തൃശൂർ ഡിഎഫ്ഒയ്ക്കു മുന്നിൽ ഹാജരാക്കാനും ഇതിനെക്കുറിച്ചു വിശദീകരിക്കാനും നിർദേശിച്ചായിരിക്കും നോട്ടിസ് എന്നാണു പുറത്തു വിവരം.
തൃശൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകനായ മുഹമ്മദ് ഹാഷിം നൽകിയ പരാതിയിലാണ് വനംവകുപ്പിന്റെ നടപടി. നേരത്തേ, റാപ്പർ വേടൻ ധരിച്ച മാലയിൽ ഉണ്ടായിരുന്നതു പുലിപ്പല്ലാണെന്ന പേരില്‍ വേദന വനംവകുപ്പ് അറസ്റ്റ് ചെയ്തിരുന്നു.
തൃശൂരിലും കണ്ണൂരിലും നടന്ന ചില പരിപാടിക്കിടെ സുരേഷ് ഗോപി പുലിപ്പല്ല് ഘടിപ്പിച്ചതെന്നു സംശയിക്കുന്ന മാല ധരിച്ചിരുന്നു എന്നാണു മുഹമ്മദ് ഹാഷിം പരാതിയിൽ പറയുന്നത്.
ഇതു ചൂണ്ടിക്കാട്ടി പരാതിക്കാരൻ പൊലീസിനെയും വനംവകുപ്പിനെയും സമീപിക്കുകയായിരുന്നു. തുടർന്നാണ് ഈ പരാതി പരിശോധിക്കാൻ വനംവകുപ്പ് തീരുമാനിച്ചത്.
മാലയിൽ ഉള്ളത് യഥാർഥ പുലിപ്പല്ലാണോ അതോ മറ്റെന്തെങ്കിലും വസ്തുവാണോ എന്നാണു വനംവകുപ്പ് പരിശോധിക്കുക.
വന്യജീവി സംരക്ഷണ നിയമപ്രകാരം പുലിപ്പല്ല് കൈവശം സൂക്ഷിക്കുന്നത് കുറ്റകരമാണ്. നോട്ടീസ് നൽകിയാൽ ഡിഎഫ്ഒയ്ക്കു മുമ്പാകെ ഹാജരായി പുലിനഖ മാലയെക്കുറിച്ച് സുരേഷ് ഗോപി വിശദീകരിക്കേണ്ടി വരും.
തുടക്കത്തിൽ ഇതുസംബന്ധിച്ച് ഡിഎഫ്ഒ നൽകുന്ന ചോദ്യങ്ങൾക്കു മറുപടി നൽകിയ ശേഷമാകും ഹാജരാകുന്ന കാര്യത്തിൽ അന്തിമമായി തീരുമാനം എടുക്കുക.
പുലിപ്പല്ലാണോയെന്ന് അറിയില്ല; രാസലഹരി ഇതുവരെ ഉപയോഗിച്ചിട്ടില്ല; റാപ്പർ വേടൻ പറയുന്നത്
കൊച്ചി : താൻ രാസലഹരി ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്ന് റാപ്പർ വേടൻ. താൻ വലിക്കുമെന്നും മദ്യപിക്കുമെന്നും എല്ലാവർക്കും അറിയാമെന്നും വേടൻ എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളി മാധ്യമങ്ങളോട് പറഞ്ഞു.
തന്റെ കയ്യിലുള്ളത് യഥാർത്ഥ പുലിപ്പല്ലാണോയെന്ന് അറിയില്ലെന്നും റാപ്പർവേടൻ പറഞ്ഞു. വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുമ്പോഴായിരുന്നു വേടന്റെ പ്രതികരണം.
പുലിപ്പല്ല് കൈവശം വെച്ച കേസിൽ വേടനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം സംസ്ഥാനവനംവകുപ്പ് കേസെടുത്തിരുന്നു. തമിഴ്നാട്ടിലെ ഒരു ആരാധകനാണ് തനിക്ക് പുലിപ്പല്ല് സമ്മാനിച്ചതെന്നാണ് വേടന്റെ മൊഴി.
നേരത്തേ, തായ്ലാൻഡിൽ നിന്നാണ് ഇത് ലഭിച്ചതെന്ന് വേടൻ അന്വേഷണ സംഘത്തോട് പറഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
ഏപ്രിലിൽ ഹിൽപ്പാലസ് പൊലീസ് വേടനും സുഹൃത്തുക്കളും താമസിച്ചിരുന്ന ഫ്‌ലാറ്റിൽ നടത്തിയ പരിശോധനയിൽ ആറു ഗ്രാം കഞ്ചാവും ഒൻപതര ലക്ഷം രൂപയും കണ്ടെടുത്തിരുന്നു.
ഈ കേസിൽ ഇവർക്ക് ജാമ്യം ലഭിച്ചു. എന്നാൽ വേടന്റെ മാലയിലെ ലോക്കറ്റ് പുലിപ്പല്ലാണെന്ന് കണ്ടെത്തിയതോടെ വനം-വന്യജീവി വകുപ്പ് കേസെടുത്ത് രാത്രിയോടെ അറസ്റ്റു രേഖപ്പെടുത്തി.
കഞ്ചാവ് വലിക്കുന്നതിനിടെയെന്ന് വേടനും സംഘവും പിടിയിലായത് എന്നാണ് എഫ്‌ഐആറിൽ പറയുന്നത്. പൊലീസ് എത്തുമ്പോൾ മുറി നിറയെ പുകയും രൂക്ഷഗന്ധവും നിറഞ്ഞ നിലയിലായിരുന്നു.
ഒൻപത് പേരും മേശയ്ക്കു ചുറ്റും കൂടിയിരുന്ന് കഞ്ചാവ് ഉപയോഗിച്ചെന്നാണ് പൊലീസ് പറയുന്നത്. ലഹരി ഉപയോഗം, ഗുഢാലോചന വകുപ്പുകളാണ് എഫ്‌ഐആറിൽ ചുമത്തിയിട്ടുള്ളത്.
Summary: The Forest Department to issue a notice to actor and Union Minister Suresh Gopi following a complaint that the chain he wore contained a tiger tooth. The action is based on wildlife protection laws. The action by the Forest Department is based on a complaint filed by Mohammed Hashim, a Youth Congress worker from Thrissur.