അനുമതിയില്ലാതെ എഴുന്നള്ളിപ്പിന് എത്തിച്ചു; ആന കസ്റ്റഡിയിൽ

കോഴിക്കോട്: അനുമതിയില്ലാതെ ഉത്സവത്തിന് എഴുന്നള്ളിപ്പിന് എത്തിച്ച ആനയെ വനം വകുപ്പ് കസ്റ്റഡിയിലെടുത്തു, കോഴിക്കോട് ബാലുശ്ശേരിയിലാണ് സംഭവം. ബാലുശേരി സ്വദേശി പ്രഭാകരന്റെ ആനയായ ​ഗജേന്ദ്രനെയാണ് കസ്റ്റഡിയിലെടുത്തത്.

ഫെബ്രുവരി 26 ന് ബാലുശേരി പൊന്നാരം തെരു ഗണപതി ക്ഷേത്രത്തിൽ ഉത്സവത്തിന് അനുമതിയില്ലാതെ ആനയെ എത്തിച്ചിരുന്നു, ഇതേ തുടർന്നാണ് വനംവകുപ്പ് നടപടി സ്വീകരിച്ചത്. ആനയെ കസ്റ്റഡിയിലെടുത്ത ശേഷം ഡോക്ടർമാർ പരിശോധിക്കുകയും ചെയ്തു.

പിന്നീട് ആനയുടെ പരിപാലനത്തിനായി ഉടമയ്ക്ക് തന്നെ ആനയെ പിന്നീട് വിട്ടു നൽകി. കോടതി ആവശ്യപ്പെടുന്ന സമയത്ത്, പറയുന്ന സ്ഥലത്ത് ആനയെ എത്തിക്കണമെന്ന നിബന്ധനയോടെയാണ് ആനയെ ഉടമയ്ക്ക് വിട്ടു നൽകിയത്. സംഭവത്തിൽ നേരത്തെ ക്ഷേത്ര ഭാരവാഹികൾക്കെതിരെയും വനം വകുപ്പ് അധികൃതർ കേസെടുത്തിരുന്നു.

അനുമതിയില്ലാതെ ആനയെ എഴുന്നള്ളിപ്പിച്ചതിനെതിരെ ജില്ലാ കലക്ടർക്ക് ഉൾപ്പെടെ പരാതിയും ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസിനും വനം വകുപ്പിനും നടപടിയെടുക്കാൻ കലക്ടർ നിർദേശം നൽകിയത്.

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

ഭർത്താവിനെ പുഴയിൽ തള്ളി ഭാര്യ

ഭർത്താവിനെ പുഴയിൽ തള്ളി ഭാര്യ ബെംഗളൂരു: സെല്‍ഫി എടുക്കുന്നതിനിടെ ഭർത്താവിനെ പാലത്തില്‍ നിന്നും...

കണ്ണൂരിലും മാവേലിക്കരയിലും ‘പാദപൂജ’

കണ്ണൂരിലും മാവേലിക്കരയിലും 'പാദപൂജ' കണ്ണൂര്‍: കാസര്‍കോട് ബന്തടുക്ക കക്കച്ചാൽ സരസ്വതി വിദ്യാലയത്തിലെ പാദപൂജ...

സ്വർണ വിലയിൽ വൻകുതിപ്പ്

സ്വർണ വിലയിൽ വൻ കുതിപ്പ് തിരുവനന്തപുരം: ആഭരണ പ്രേമികളെ നിരാശയിലാഴ്ത്തി സംസ്ഥാനത്ത് സ്വർണവിലയിൽ...

ഡംപ് ബോക്സ് നിലത്തേക്ക് പതിച്ച് യുവാവിന് ദാരുണാന്ത്യം

ഡംപ് ബോക്സ് നിലത്തേക്ക് പതിച്ച് യുവാവിന് ദാരുണാന്ത്യം കൊച്ചി: മഴ നനയാതിരിക്കാൻ ലോറിയുടെ...

നേച്ചര്‍ ജേണലില്‍ മലയാളിയുടെ ഗവേഷണപ്രബന്ധം

നേച്ചര്‍ ജേണലില്‍ മലയാളിയുടെ ഗവേഷണപ്രബന്ധം കോഴിക്കോട്: ഇന്ത്യൻ ശാസ്ത്ര രം​ഗത്തിന് അഭിമാനമായി ലോകപ്രശസ്തമായ...

‘മാരാർജി ഭവൻ’ ഉദ്ഘാടനം ചെയ്‌ത് അമിത് ഷാ

‘മാരാർജി ഭവൻ’ ഉദ്ഘാടനം ചെയ്‌ത് അമിത് ഷാ തിരുവനന്തപുരം: മാരാർജി ഭവൻ എന്ന്...

Related Articles

Popular Categories

spot_imgspot_img