web analytics

ജനറൽ ടിക്കറ്റിൽ യാത്ര ചെയ്യുന്നവർക്ക്  23 രൂപയ്ക്ക് ഏഴ് പൂരിയും കറിയും ഒപ്പം കുടിവെള്ളവും;  കുടിവെള്ളത്തിന് മൂന്ന് രൂപ; സാധാരണക്കാർക്കായി ഇന്ത്യൻ റെയിൽവേയുടെ പുതിയ സമ്മാനം; കേരളത്തിലും ലഭ്യം;  ‘ജനതാഖാന’ സൂപ്പർ ഹിറ്റ്

തിരുവനന്തപുരം: രാജ്യത്തെ സാധാരണക്കാരായ ട്രെയിൻ യാത്രക്കാർക്ക് വേണ്ടി ഇന്ത്യൻ റെയിൽവേ ഒരുക്കുന്ന പുതിയ പദ്ധതിയാണ് ‘ജനതാഖാന’. ജനറൽ ടിക്കറ്റിൽ യാത്ര ചെയ്യുന്നവർക്ക് വേണ്ടി ഒരുക്കിയിട്ടുള്ള ഭക്ഷണ കൗണ്ടറുകളാണ് ജനതാഖാന. ഏഴു പൂരിയും കറിയും കുടിവെള്ളവും ഉൾപ്പെടുന്ന ഭക്ഷണം വെറും 23 രൂപയ്ക്ക് ലഭിക്കും എന്നുള്ളതാണ് ജനതാഖാന പദ്ധതിയുടെ പ്രത്യേകത.ഏഴ് പൂരിയും മസാലക്കറിയും അടങ്ങിയ ജനതാഖാന എന്ന പേരില്‍ അറിയപ്പെടുന്ന ഭക്ഷണത്തിന് 20 രൂപയും തൈര്, ലെമന്‍ റൈസ്, പുളി, ചോറ് എന്നിവയ്ക്കും 20 രൂപയാണ് ഈടാക്കുക.

വിവിധ വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഉച്ചഭക്ഷണത്തിന് 50 രൂപയാണ് നിരക്ക്. സീല്‍ ചെയ്ത ഒരു ഗ്ലാസ് കുടിവെള്ളത്തിന് മൂന്ന് രൂപയാണ് റെയില്‍വേ ഈടാക്കുന്നത്. ജനറല്‍ കോച്ചുകളിലെ യാത്രക്കാര്‍ക്ക് ഏറെ സഹായകമാകുമെന്ന് കരുതുന്നതിലാണ് കുറഞ്ഞ വിലയില്‍ ഭക്ഷണം നല്‍കാനായി സ്റ്റാളുകള്‍ ദക്ഷിണ റെയില്‍വേ പിആര്‍ഒ എം.സെന്തില്‍ സെല്‍വന്‍ അറിയിച്ചു.

പ്ലാറ്റ്ഫോമുകളില്‍ ട്രെയിനുകളിലെ ജനറല്‍ കോച്ചുകള്‍ക്ക് സമീപമായാണ് ചെറിയ സ്റ്റാളുകള്‍ ആരംഭിച്ചിരിക്കുന്നത്.
കേരളത്തിലും സ്റ്റാളുകള്‍ ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം ഡിവിഷനിലെ 11 സ്റ്റേഷനുകളിലും പാലക്കാട് ഡിവിഷനിലെ ഒമ്പത് സ്റ്റേഷനുകളിലും ഭക്ഷണവിതരണ സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചെന്നൈ, തിരുച്ചിറപ്പള്ളി, സേലം ഡിവിഷനുകളിലും സ്റ്റാളുകള്‍ തുറന്നിട്ടുണ്ട്.രാജ്യത്തെ 100 റെയില്‍വേ സ്റ്റേഷനുകളിലായി 150 കൗണ്ടറുകളാണ് കുറഞ്ഞ വിലയില്‍ ഭക്ഷണം വിതരണം ചെയ്യുന്നതിനായി ആരംഭിച്ചിരിക്കുന്നത്. ഇതില്‍ ദക്ഷിണ റെയില്‍വേക്ക് കീഴിലുള്ള 34 റെയല്‍വേ സ്റ്റേഷനുകളില്‍ സ്റ്റാളുകള്‍ ആരംഭിച്ചിട്ടുണ്ട്.
spot_imgspot_img
spot_imgspot_img

Latest news

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ ലോകകപ്പ് ഫൈനലില്‍

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ...

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ!

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ! കൊൽക്കത്ത:ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒരു അവസരവും...

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ ‘അമർഷം’ പരസ്യമാക്കി മുതിർന്ന നേതാവ്!

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ 'അമർഷം' പരസ്യമാക്കി മുതിർന്ന...

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം തിരുവനന്തപുരം:...

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും വഴിമാറ്റുന്ന സമവാക്യങ്ങൾ

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും...

Other news

Related Articles

Popular Categories

spot_imgspot_img