തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി ഷവര്‍മ കടകളില്‍ വ്യാപക പരിശോധന. ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാത്ത കടകളിലെ വില്പന നിർത്തിച്ചു. 52 കടകളിലെ ഷവർമ വിൽപ്പനയാണ് പരിശോധനയ്ക്ക് പിന്നാലെ നിർത്തിച്ചത്. 164 സ്ഥാപനങ്ങള്‍ക്ക് നോട്ടീസും നല്‍കി.
47 സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ ആകെ 512 കടകളിലാണ് പരിശോധന നടന്നത്. 52 കടകളില്‍ വില്‍പന നിർത്തിച്ചതിന് പുറമെ 108 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും 56 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസുമാണ് നല്‍കിയത്. പാഴ്സല്‍ നല്‍കുമ്പോള്‍ ലേബലിംഗ് നടത്താത്ത സ്ഥാപനങ്ങള്‍ക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് ശക്തമായ പരിശോധനകള്‍ ഇനിയും തുടരുമെന്നാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഭക്ഷ്യസുരക്ഷ കണക്കിലെടുത്ത് ഏപ്രില്‍ മാസത്തില്‍ മാത്രം വകുപ്പ് നടത്തിയത് 4545 പരിശോധനകളാണെന്നും മന്ത്രി വ്യക്തമാക്കി.
Read Also: ചെക്ക് ഡാം തുറക്കുന്നതിനിടെ കൈ പലകകൾക്കിടയിൽ കുടുങ്ങി; കോട്ടയത്ത് ഒരാള്‍ മുങ്ങി മരിച്ചു
Read Also: ഗതാഗതക്കുരുക്കിന് പരിഹാരം; അനാവശ്യ സിഗ്നലുകൾ ഒഴിവാക്കി യൂ ടേണുകൾ അനുവദിക്കുമെന്ന് മന്ത്രി
Read Also: ആദ്യ മില്ലേനിയല്‍ സെയിന്റ്; കംപ്യൂട്ടർ പ്രതിഭ കാർലോ അക്യൂട്ടിസിന് വിശുദ്ധപദവി