വയനാട് മേപ്പാടിയിൽ പഴകിയ ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ച് കുട്ടികൾക്ക് ഉൾപ്പെടെ ഭക്ഷ്യവിഷബാധ ഉണ്ടായ സംഭവത്തിൽ സിപിഐഎം പ്രതിഷേധം. കോൺഗ്രസ് ഭരിക്കുന്ന മേപ്പാടി ഗ്രാമപഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായി എന്ന നിലപാടിലാണ് സിപിഐഎം.Food poisoning in Meppadi: CPIM with strong strike
മേപ്പാടിയിൽ നിരവധി സിപിഐഎം പ്രവർത്തകർ റോഡ് ഉപരോധിക്കുകയും വാഹനങ്ങൾ തടയുകയും ചെയ്തു.
റോഡ് ഉപരോധിച്ചതോടെ റോഡിൽ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു. ഇതോടെ പ്രവർത്തകരെ മാറ്റാൻ പൊലീസ് ശ്രമം തുടങ്ങി. എന്നാൽ പിന്മാറാൻ തയ്യാറാകാതെ നിന്ന പ്രവർത്തകർ ശക്തമായി പ്രതിരോധിച്ചതോടെ പോലീസുമായി ഉന്തും തള്ളുമായി. പിന്നീട് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
ദുരന്തബാധിതർക്ക് പഴകിയ അരിയും മറ്റും വിതരണം ചെയ്ത സംഭവം ഗുരുതരമായ പ്രശ്നം തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.വിഷയത്തിൽ കൃത്യമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.