വിറ്റാമിൻ ഡി ശരീരത്തിൽ നന്നായി ആഗിരണം ചെയ്യുന്നതിന് ഈ 3 ഭക്ഷണശീലങ്ങൾ പാലിക്കൂ
വിറ്റാമിൻ ഡി നമ്മുടെ ശരീരത്തിലുണ്ടാകുന്ന ഏറ്റവും പ്രധാനപ്പെട്ട പോഷക ഘടകങ്ങളിൽ ഒന്നാണ്. എല്ലുകളുടെ ആരോഗ്യവും, പേശികളുടെ ശക്തിയും, പ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനവും നിലനിർത്തുന്നതിൽ ഇത് നിർണായക പങ്ക് വഹിക്കുന്നു.
സൂര്യപ്രകാശം, ഭക്ഷണം, സപ്ലിമെന്റുകൾ എന്നിവ വഴി ലഭ്യമായിട്ടും ലോകത്ത് ഏകദേശം ഒരു ബില്യൺ പേര് വിറ്റാമിൻ ഡി കുറവിന് വിധേയരാകുന്നതായി പഠനങ്ങൾ തെളിയിക്കുന്നു.
ഈ കുറവ് തളർച്ച, എല്ലുവേദന, പേശിദൗർബല്യം തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകുന്നത് മാത്രമല്ല, ഗുരുതരമായ സാഹചര്യങ്ങളിൽ റിക്കറ്റ്സ് (കുട്ടികളിൽ) , ഒസ്റ്റോമലേഷ്യ (മുതിർന്നവരിൽ) പോലുള്ള എല്ലുരോഗങ്ങൾക്കും വഴിവെക്കുന്നു.
വിറ്റാമിൻ ഡി ശരീരത്തിൽ നന്നായി ആഗിരണം ചെയ്യുന്നതിന് ഈ 3 ഭക്ഷണശീലങ്ങൾ പാലിക്കൂ
ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കാനും വിറ്റാമിൻ ഡി ശരീരത്തിൽ നന്നായി ആഗിരണം ചെയ്യുന്നതിനും സഹായിക്കുന്ന മൂന്ന് ലളിതവും ഫലപ്രദവുമായ നിർദ്ദേശങ്ങളാണ് അപ്പോളോ ഹോസ്പിറ്റൽസ്, ഹൈദരാബാദ് സീനിയർ ന്യൂറോളജിസ്റ്റായ ഡോ. സുധീർ കുമാർ എംഡി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.
വിറ്റാമിൻ ഡി ഭക്ഷണത്തോടൊപ്പം കഴിക്കണം
ഡോ. കുമാറിന്റെ വിശദീകരണം പ്രകാരം, വിറ്റാമിൻ ഡി ഫാറ്റ് സോള്യൂബിൾ വിറ്റാമിൻ ആണ്. അഥവാ, കൊഴുപ്പുള്ള ഭക്ഷണവസ്തുക്കളോടൊപ്പം കഴിക്കുമ്പോഴാണ് ഇത് ശരീരത്തിൽ ശരിയായി ലയിക്കുകയും ആഗിരണം ചെയ്യുകയും ചെയ്യുന്നത്. ഉപവാസ അവസ്ഥയിൽ കഴിക്കുമ്പോൾ 50% വരെ ആഗിരണം കുറയാം.
വെറുംവയറ്റിൽ ഇത് കഴിക്കുന്നതിലൂടെ സപ്ലിമെന്റിന്റെ പ്രയോജനം പകുതിയായി കുറയുകയും എല്ലുകളുടെ ആരോഗ്യത്തിന് വേണ്ട പിന്തുണ ലഭിക്കാതിരിക്കുകയും ചെയ്യും.
ദിവസത്തിലെ ഏറ്റവും വലിയ ഭക്ഷണത്തിന് ശേഷം കഴിക്കുമ്പോൾ കൂടുതൽ ഗുണം
വിട്ടാമിൻ ഡി മികച്ച രീതിയിൽ ശരീരത്തിൽ പ്രവേശിക്കാനും ഉപയോഗിക്കപ്പെടാനും, ദിവസത്തെ ഏറ്റവും വലിയ ഭക്ഷണത്തിനു ശേഷം കഴിക്കുന്നത് ഏറ്റവും ഉചിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
സാധാരണയായി ലഞ്ച് അല്ലെങ്കിൽ ഡിന്നറാണ് കൂടുതലായി കഴിക്കുന്നത്. അതിനാൽ അത്തരത്തിലുള്ള ഭക്ഷണശേഷം കഴിക്കുമ്പോൾ വിറ്റാമിൻ ഡി രക്തത്തിൽ കൂടുതൽ ഫലപ്രദമായി ആഗിരണം ചെയ്യപ്പെടും.
ഈ ചെറിയ മാറ്റം ഒരു വലിയ പ്രയോജനം നൽകുമെന്ന് ഡോ. കുമാർ പറയുന്നു. എല്ലുകളുടെ ശക്തി വർദ്ധിപ്പിക്കാനും, പേശികളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും, പ്രതിരോധശേഷി നിലനിർത്താനും ഇത് സഹായകരമാണ്.
ആരോഗ്യകരമായ ഭക്ഷണങ്ങൾക്കൊപ്പം കഴിക്കാം
വിട്ടാമിൻ ഡി ആഗിരണം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ആരോഗ്യകരമായ ഭക്ഷണങ്ങൾ ഡോ. കുമാർ നിർദ്ദേശിക്കുന്നു:
പാലും പാൽവർഗ്ഗങ്ങളും, മുട്ട, മുളപ്പിച്ച നട്ടുകൾ, ആവോക്കാഡോ, മീൻ, ഒലീവ് ഓയിൽ
ഇവയോടൊപ്പം സപ്ലിമെന്റുകൾ കഴിക്കുമ്പോൾ വിറ്റാമിൻ ഡി ശരീരത്തിൽ ശരിയായ രീതിയിൽ ആഗിരണം ചെയ്യപ്പെടുകയുഉം രക്തത്തിലേക്ക് പ്രവേശിക്കുകയും ചെയ്യും.
ദൈനംദിന ജീവിതത്തിൽ കുറച്ചു ശ്രദ്ധ വഹിച്ചു കൊണ്ട് വിറ്റാമിൻ ഡി ശരീരത്തിൽ ലഭ്യത കൂട്ടാനാകും. ശരിയായ സമയം, ശരിയായ ഭക്ഷണക്രമം, ചെറിയ മാറ്റങ്ങൾ…. ഇതെല്ലാം ചേർന്നാൽഎല്ലുകൾ കൂടുതൽ ശക്തമാകും, പേശികൾ ശക്തി നിലനിർത്തും, പ്രതിരോധശേഷി മെച്ചപ്പെടും, സ്ഥിരമായ ക്ഷീണം, വേദന എന്നിവ കുറയാം
ഈ ശീലങ്ങൾക്കൊപ്പം മിതമായ സൂര്യപ്രകാശ Exposure ഉം സമതുലിതമായ ഭക്ഷണക്രമവും പിന്തുടരുന്നത് ആരോഗ്യത്തിനും സന്തുലിത ജീവിതത്തിനും വലിയ സഹായമാണ്.
വിറ്റാമിൻ ഡി എന്തുകൊണ്ട് അത്ര പ്രധാനമാണ്?
കാല്ഷ്യം, ഫോസ്ഫറസ് എന്നിവ ശരീരത്തിൽ ആഗിരണം ചെയ്യാൻ സഹായിക്കുന്നു, എല്ലുകളുടെ വളർച്ച, പുനർനിർമ്മാണം സാധ്യമാക്കുന്നു, നാഡീ പ്രവർത്തനംപിന്തുണയ്ക്കുന്നു.
രോഗങ്ങൾക്കെതിരെ പ്രതിരോധം ശക്തമാക്കുന്നു, മനംമാറ്റങ്ങൾ കുറയ്ക്കാനും ഊർജ്ജം നിലനിർത്താനും സഹായിക്കുന്നു.









