web analytics

മലപ്പുറത്ത് ‘പതമഴ’; നാട്ടുകാർ ആശങ്കയിൽ

മലപ്പുറത്ത് ‘പതമഴ’; നാട്ടുകാർ ആശങ്കയിൽ

മലപ്പുറം: കൊടുംചൂടിനിടയിൽ മലപ്പുറം തിരുനാവായ മേഖലയിലെ ജനങ്ങളെ അമ്പരപ്പിച്ച് അപൂർവമായ ‘പതമഴ’.

ശനിയാഴ്ച വൈകുന്നേരം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ ലഭിച്ചതിന് പിന്നാലെ, ഇന്നലെ താനൂർ കൈത്തക്കര, കുത്തുകല്ല് പ്രദേശങ്ങളിൽ പെയ്ത വേനൽമഴയോടൊപ്പം അസാധാരണമായി വെളുത്ത പത പ്രത്യക്ഷപ്പെട്ടു.

ടെറസുകളിൽ നിന്നൊഴുകിയ മഴവെള്ളത്തിൽ പഞ്ഞി വിതറിയതുപോലെ പത അടിഞ്ഞുകൂടിയതായി നാട്ടുകാർ പറഞ്ഞു.

ഇതുവരെ പ്രദേശത്ത് ഇത്തരമൊരു പ്രതിഭാസം കണ്ടിട്ടില്ലെന്നും, മഴ മാറിയതോടെ പത അപ്രത്യക്ഷമായെങ്കിലും ഇതിന് പിന്നിലെ ശാസ്ത്രീയ കാരണം വ്യക്തമല്ലാത്തത് ആശങ്കയുണ്ടാക്കുന്നതായും അവർ വ്യക്തമാക്കി.

അന്തരീക്ഷത്തിലെ പൊടിപടലങ്ങളോ ചില രാസവസ്തുക്കളോ മഴവെള്ളവുമായി കലർന്നാൽ ഇത്തരത്തിൽ പത രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ.

പ്രത്യേക കാലാവസ്ഥാ സാഹചര്യങ്ങളിൽ മരങ്ങളുടെ ഇലകളിൽ നിന്നുള്ള ഘടകങ്ങൾ മഴത്തുള്ളികളോടൊപ്പം പതയായി താഴേക്ക് പതിക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ വിശദീകരിച്ചു.

സമീപപ്രദേശങ്ങളിലെ വ്യവസായശാലകളിൽ നിന്നുള്ള ഘടകങ്ങൾ അന്തരീക്ഷത്തിൽ കലരുന്ന സാഹചര്യങ്ങളിൽ ‘ഫോം റെയിൻ’ എന്നറിയപ്പെടുന്ന പതമഴ പ്രത്യക്ഷപ്പെടുന്നത് അപൂർവമല്ലെന്നും, അതിനാൽ അമിത ആശങ്ക വേണ്ടെന്നും വിദഗ്ധർ അറിയിച്ചു.

English Summary
Residents in Tirunavaya area of Malappuram were surprised after a rare ‘foam rain’ was witnessed during summer showers. White foam-like particles were seen floating with rainwater in nearby localities. Experts say such formations can occur when dust or chemical particles mix with rainwater under specific atmospheric conditions and there is no need for public concern.

foam-rain-reported-in-tirunavaya-malappuram

malappuram news, tirunavaya, foam rain, padamazha, unusual rainfall, kerala weather, summer rain, climate news

spot_imgspot_img
spot_imgspot_img

Latest news

ഇൻഷുറൻസ് ഇല്ലെങ്കിലും ചികിത്സ സൗജന്യം; കേരള സർക്കാരിന്റെ വലിയ പ്രഖ്യാപനം

ഇൻഷുറൻസ് ഇല്ലെങ്കിലും ചികിത്സ സൗജന്യം; കേരള സർക്കാരിന്റെ വലിയ പ്രഖ്യാപനം തിരുവനന്തപുരം: സംസ്ഥാനത്ത്...

സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയിൽ ആക്രമണം; ഗുണ്ടാപ്പക, അലുവ അതുലിനെ വെട്ടിക്കൊന്നു

സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയിൽ ആക്രമണം; ഗുണ്ടാപ്പക, അലുവ അതുലിനെ വെട്ടിക്കൊന്നു കരുനാഗപ്പള്ളി:...

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 25 നും മേയ് 10 നും ഇടയിൽ; തീയതി അറിയാം രണ്ടു ദിവസത്തിനകം

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 25 നും മേയ് 10 നും ഇടയിൽ;...

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം കണ്ടെത്തി

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം...

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന കൊച്ചി:...

Other news

മീൻപിടിത്തത്തിനിടെ തർക്കം; സംഗീത കോളേജ് വിദ്യാർത്ഥിക്ക് കുത്തേറ്റു

മീൻപിടിത്തത്തിനിടെ തർക്കം; സംഗീത കോളേജ് വിദ്യാർത്ഥിക്ക് കുത്തേറ്റു പാലക്കാട്: മലമ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ...

Related Articles

Popular Categories

spot_imgspot_img