എത്രയെത്ര അന്വേഷണങ്ങൾ, എത്രയെത്ര മുന്നറിയിപ്പുകൾ… ഒരു രക്ഷയുമില്ല. വ്യാജ ബോംബ് ഭീഷണികൾ നിർബാധം തുടരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി ഇന്ത്യന്‍ വിമാനങ്ങള്‍ക്കെതിരെ ഉയരുന്ന വ്യാജ ബോംബ് ഭീഷണികള്‍ക്ക് ഇന്നലെയും പഞ്ഞമില്ല. Flights are in trouble with fake bomb threats.
എയര്‍ ഇന്ത്യയുടെ 36 വിമാനം, ഇന്‍ഡിഗോയുടെ 35 വിമാനം, വിസ്താരയുടെ 32 വിമാനം എന്നിവയ്ക്കാണ് ചൊവാഴ്ച ഭീഷണിയുണ്ടായത്. ഇങ്ങനെ, ചൊവാഴ്ച മാത്രം 103 വിമാനങ്ങൾ ബോംബ് ഭീഷണി നേരിട്ടതായാണ് അധികൃതർ പറയുന്നത്.
വിമാനങ്ങള്‍ക്കെതിരെയുള്ള തുടര്‍ച്ചയായ ബോംബ് ഭീഷണികൾ തടയാന്‍ കേന്ദ്ര ഇലക്ട്രോണിക് മന്ത്രാലയം സമൂഹമാധ്യമ കമ്പനികള്‍ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതൊക്കെയായിട്ടും കഴിഞ്ഞ 16 ദിവസത്തിനിടെ 510 ല്‍ അധികം വിമാനങ്ങള്‍ക്കെതിരെ തുടര്‍ച്ചയായി ഭീഷണിയുണ്ടായിരുന്നു.
രണ്ട് വിമാനങ്ങള്‍ക്കെതിരെ ബോംബ് ഭീഷണി ഉയര്‍ത്തിയ 25 വയസ്സുകാരനായ ഉത്തംനഗര്‍ സ്വദേശിയെ ശനിയാഴ്ച ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരാൾ ഗോന്തിയ ജില്ലഗോന്തിയ ജില്ലയിലെ 35കാരനായ ജഗദീഷ് ഉയ്‌ക്കെ എന്നയാളാണ്.
വ്യാജസന്ദേശങ്ങളടങ്ങിയ ഇമെയിലുകള്‍ വന്നത് ഇയാളിൽ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്നാണ് പോലീസ് പറയുന്നത്.