കുട്ടികള്‍ക്ക് കളിക്കാന്‍ മൂര്‍ച്ചയേറിയ വസ്തുക്കള്‍ സാധാരണയായി നല്‍കാറില്ലെങ്കിലും പേന പോലുള്ള വസ്തുക്കളില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങള്‍ സാധാരണയായി ശ്രദ്ധിക്കാറില്ല. ഇത്തരത്തിലുള്ള ഒരു അപകട വാര്‍ത്തയാണ് തെലങ്കാനയിലെ ഭദ്രാചലത്ത് നിന്ന് പുറത്തുവരുന്നത്. പേന തലയില്‍ തറച്ചുകയറി അഞ്ച് വയസുകാരിയ്ക്ക് ദാരുണാന്ത്യം. (Five-year-old girl dies after pen pierces through head)
ഭദ്രാചലം സുഭാഷ് നഗറില്‍ യുകെജി വിദ്യാര്‍ത്ഥിനിയായ റിയാന്‍ഷികയാണ് മരിച്ചത്. ജൂലൈ 1നാണ് ഭദ്രാദ്രി കോതഗുഡെം ജില്ലയിൽ ദാരുണ സംഭവം നടന്നത്. സോഫയില്‍ ഇരുന്ന് എഴുതുന്നതിനിടെ കൂട്ടി താഴെ വീഴുകയും കയ്യിലുണ്ടായിരുന്ന പേന തലയില്‍ തറച്ചുകയറുകയുമായിരുന്നു.
ചെവിക്ക് മുകളിലായായിരുന്നു പേന തറച്ചുകയറിയത്. പേനയുടെ പകുതിയും തലയിലേക്ക് കയറിയതായാണ് റിപ്പോർട്ട്. മാതാപിതാക്കള്‍ കുട്ടിയെ പ്രദേശത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ശസ്ത്രക്രിയ ആവശ്യമായതിനാല്‍ ഖമ്മമിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
Read More: എല്‍കെ അദ്വാനി വീണ്ടും ആശുപത്രിയില്‍, മുഴുവന്‍ സമയ നിരീക്ഷണത്തില്‍; ഡോക്ടര്‍മാർ പറയുന്നതിങ്ങനെ