കാറിൽനിന്ന് തെറിച്ചുവീണ്‌ 5 വയസ്സുകാരൻ

കാറിൽനിന്ന് തെറിച്ചുവീണ്‌ 5 വയസ്സുകാരൻ

DUBAI: ഓടിക്കൊണ്ടിരുന്ന കാറിൽനിന്ന് തെറിച്ചുവീണ്‌ അഞ്ച് വയസ്സുകാരൻ. ദുബായിൽ രക്ഷിതാക്കൾക്കൊപ്പം കാറിൽ സഞ്ചരിക്കുന്നതിനിടെയായിരുന്നു സംഭവം.

പിൻസീറ്റിൽ ഇരുന്നു കളിച്ചുകൊണ്ടിരിക്കെ, അബദ്ധത്തിൽ ഡോർ തുറന്ന് പെട്ടെന്ന് റോഡിലേക്ക് വീഴുകയായിരുന്നു. കുട്ടിയുടെ മാതാവും ഒപ്പം ഉണ്ടായിരുന്നുവെങ്കിലും കുട്ടിയെ പിടിക്കാൻ പറ്റിയില്ല.

കാർ അമിതവേഗത്തിൽ അല്ലാതിരുന്നതിനാൽ ആണ് വലിയ അപകടം ഒഴിവായതെന്നു അധികൃതർ അറിയിച്ചു.

കുഞ്ഞിന് നിസാര പരിക്കുകൾ മാത്രമേ ഉള്ളു. അപകടമുണ്ടായ ഉടൻ തന്നെ അടിയന്തിര മെഡിക്കൽ സംഘം സ്ഥലത്തെത്തുകയും കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ വാഹനമോടിക്കുമ്പോൾ കുട്ടികളുടെ സുരക്ഷാ ഉറപ്പാക്കുന്നതിനായുള്ള എല്ലാ നിയമങ്ങളും നിർബന്ധമായി പാലിക്കണമെന്ന് ദുബൈ പോലീസ് ആവർത്തിച്ചു.

കുട്ടികളെ പിൻസീറ്റിൽ ഇരുത്തണമെന്നും വാഹനം പുറപ്പെടുന്നതിന് മുൻപ് കാറിന്റെ വാതിലുകൾ അടച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അൽ മസ്റൂയി പറഞ്ഞു.

കുട്ടികളെ സുരക്ഷിതമായ രീതിയിൽ വാഹനത്തിലിരുത്തണമെന്നും സീറ്റ് ബെൽറ്റുകൾ ഉപയോ​ഗിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

UK: 2മണിക്കൂര്‍ പാര്‍ക്കിംഗിന് നഷ്ടം 5.30 ലക്ഷം

LONDON: കാർ പാർക്കിംഗ് ഏരിയയിൽ രണ്ട് മണിക്കൂർ കാർ പാർക്ക് ചെയ്തതിന് ഇന്ത്യൻ രൂപയിൽ 5.36 ലക്ഷം രൂപ ! ഇന്ത്യൻ വംശജയായ യുകെ പൗരനില്‍ നിന്നും ആണ് 4,586 പൗണ്ട് ഈടാക്കിയത്.

പാർക്കിംഗ് ഏരിയയിലെ ചാർജിങ് മെഷീനിലുണ്ടായ തകരാറാണ് ഈ ഭീമൻ തുക ഈടാക്കലിന് കാരണമായത്.
യുകെയിലെ സ്ലോയിലെ ഒരു ഷോപ്പിംഗ് സെന്‍ററിൽ ആണ് സംഭവം…Read More

UK:ക്രിസ്മസ് ദിനത്തിലെ ഇരട്ടക്കൊലയിൽ ശിക്ഷ:

UK: യു.കെ യിൽ ക്രിസ്മസ് ദിനത്തിൽ മയക്കുമരുന്നിന് അടിമയായി രണ്ട് സ്ത്രീകളെ കുത്തിക്കൊലപ്പെടുത്തുകയും മകനെ ആക്രമിക്കുകയും ചെയ്ത കേസിൽ കൊലയാളിക്ക് 39 വർഷം തടവ് ശിക്ഷ വിധിച്ചു.

മിൽട്ടൺ കീൻസിന് സമീപമുള്ള ബ്ലെച്ച്‌ലിയിലെ ഒരു ഫ്ലാറ്റ് ബ്ലോക്കിൽ വെച്ച് ജാസ്വെൽ ബ്രൗൺ (49) എന്ന പ്രതി തന്റെ പങ്കാളിയായ ജോവാൻ പിയേഴ്സൺ (38) നെയും അയൽവാസിയായ ടിയോഹ്ന ഗ്രാന്റ് (24) നെയും കൊലപ്പെടുത്തിയത്…Read More

ദുബായിൽ കെട്ടിടങ്ങൾ വിൽക്കാൻ പാടുപെടും

സ്വപ്നന​ഗരത്തിൽ കെട്ടിടങ്ങൾ വാങ്ങിയ വിദേശികൾക്ക് അവ വിൽക്കുന്നതിന് പുതിയ നിയന്ത്രണം പ്രബല്യത്തിൽ. സ്വന്തം ബാങ്ക് അക്കൗണ്ട് വഴി മാത്രമേ ഇനി റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടത്താവൂ എന്നതാണ് ദുബൈയിലെ പുതിയ ചട്ടം.

കെട്ടിട ഉടമയുടെ എമിറേറ്റ്‌സ് ഐഡിയിലെ അതേ പേരിലുള്ള ബാങ്ക് അക്കൗണ്ടുകൾ വഴി മാത്രമാണ് പണമിടപാട് നടത്തേണ്ടത്. ഇതിന്റെ രേഖകൾ സമർപ്പിക്കുമ്പോൾ മാത്രമായിരിക്കും കെട്ടിട വിൽപ്പനക്ക് സാധുത…Read More

ന്യൂസിലാൻഡിൽ സൂപ്പർ മാർക്കറ്റിൽ വൻ തീപിടുത്തം

ഓക്ക്‌ലൻഡിലെ ഫ്രീമാൻസ് ബേയിലെ ന്യൂ വേൾഡ് സൂപ്പർമാർക്കറ്റിൽ വൻ തീപിടുത്തം. അഗ്നിശമന സേനാംഗങ്ങൾ തീയണയ്ക്കാനുള്ള ശ്രമത്തിലാണ്.

ഇരുപത് അഗ്നിശമന ട്രക്കുകൾ സ്ഥലത്തുണ്ട്. തീപിടുത്തം ഇപ്പോൾ നിയന്ത്രണവിധേയമായെങ്കിലും, തീ അണയ്ക്കാൻ ജീവനക്കാർ രാത്രി മുഴുവൻ സ്ഥലത്തുണ്ടാകും…Read More

Summary: A five-year-old boy fell out of a moving car while traveling with his parents in Dubai. The incident occurred during a drive, raising serious concerns about child safety in vehicles.

spot_imgspot_img
spot_imgspot_img

Latest news

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

Other news

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

എംഡിഎംഎയുമായി ജനറൽ ആശുപത്രിയിലെ ഡോക്ടര്‍ പിടിയില്‍

കൊച്ചി: എംഡിഎംഎയുമായി ഡോക്ടര്‍ പിടിയില്‍. നോര്‍ത്ത് പറവൂര്‍ സ്വദേശി അംജാദ് ഹസ്സനാണ്...

യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടി

യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടി കോഴിക്കോട്: കുന്ദമംഗലത്ത് യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി...

ഓണാഘോഷത്തിനിടെ സംഘർഷം

ഓണാഘോഷത്തിനിടെ സംഘർഷം തിരുവനന്തപുരം: ഓണാഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ പെൺകുട്ടിയടക്കം മൂന്നുപേർക്ക് വെട്ടേറ്റു. തിരുവനന്തപുരം ചിറയൻകീഴാണ്...

ഓണത്തിന് ചരിത്ര നേട്ടവുമായി കെഎസ്ആർടിസി; സ്വന്തമാക്കിയിരിക്കുന്നത് ഇതുവരെ നേടാത്ത വമ്പൻ കളക്ഷൻ !

ഓണത്തിന് ചരിത്ര നേട്ടവുമായി കെഎസ്ആർടിസി; സ്വന്തമാക്കിയിരിക്കുന്നത് ഇതുവരെ നേടാത്തവമ്പൻ കളക്ഷൻ ! തിരുവനന്തപുരം:ഓണത്തിന്...

കള്ളും കുപ്പിയിലാക്കി ഇനി ബവ്കോയിലെത്തുമോ…? നീക്കവുമായി ടോഡി ബോർഡ്

കള്ളും കുപ്പിയിലാക്കി ഇനി ബവ്കോയിലെത്തുമോ…? നീക്കവുമായി ടോഡി ബോർഡ് ശുദ്ധമായ കള്ള് കുപ്പിയിലടച്ച്...

Related Articles

Popular Categories

spot_imgspot_img