ബെംഗളൂരു :ചിത്രദുർഗയിലെ ഉപേക്ഷിക്കപ്പെട്ട വീട്ടിൽ നിന്ന് അഞ്ച് അസ്ഥികൂടങ്ങൾ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന നിഗമനത്തിൽ പോലീസ്. 2023 ഡിസംബറിലായിരുന്നു ജീർണ്ണിച്ച ഒരു വീട്ടിൽ നിന്നും അഞ്ച് അസ്ഥികൂടങ്ങൾ കണ്ടെത്തിയത്. അമിതമായി ഉറക്കഗുളിക കഴിച്ചതാകാം മരണകാരണമെന്നാണ് ഫോറൻസിക് വിദഗ്ധരുടെ നിഗമനം.
ഉറക്കഗുളികയിൽ കാണപ്പെടുന്ന നോർഡാസെപാം, ഓക്‌സാസെപാം എന്നീ രാസവസ്തുക്കൾ മൂലമുണ്ടാകുന്ന സങ്കീർണതകളാണ് മരണകാരണം. ഫോറൻസിക് വിദഗ്ധരിൽ നിന്ന് ലഭിച്ച അന്തിമ റിപ്പോർട്ടിൽ ഇത്തരത്തിലുള്ള സൂചനയുള്ളതായി പോലീസ് സൂപ്രണ്ട് ധർമേന്ദ്രകുമാർ മീണ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ മരണകാരണം കൃത്യമായി കണ്ടെത്താനായിട്ടില്ല.
Read Also: