ഓവർടേക്ക് ചെയ്യുന്നതിനിടെ അപകടം; ലോറിയും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ അഞ്ച് യുവാക്കൾക്ക് ദാരുണാന്ത്യം

കല്ലടിക്കോട്(പാലക്കാട്‌)
പാലക്കാട് –-കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോട് അയ്യപ്പൻകാവിനുസമീപം ലോറിയും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ അഞ്ച് പേർ മരിച്ചു. കോങ്ങാട് കീഴ്മുറി മണ്ണാന്തറ വിജേഷ് (35), തോട്ടത്തിൽ വീട്ടിൽ ടി വി വിഷ്‌ണു (28), വീണ്ടുപ്പാറ രമേഷ്‌ (31), മണിക്കശ്ശേരി മുഹമ്മദ്‌ അഫ്‌സൽ(17) എന്നിവരെ തിരിച്ചറിഞ്ഞു.

ചൊവ്വാഴ്ച രാത്രി 10. 50ഓടെ അയ്യപ്പൻകാവ്‌ ക്ഷേത്രത്തിനുസമീപമാണ്‌ അപകടം. യുവാക്കൾ വാടകയ്‌ക്കെടുത്ത കാറിൽ മണ്ണാർക്കാട്ടേയ്‌ക്കുപോകവേ എതിരെവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

കാർ മറ്റൊരുവാഹനത്തെ മറികടക്കാൻ ശ്രമിച്ചതാണ്‌ അപകടത്തിന്‌ ഇടയാക്കിയത്‌. പ്രദേശവാസികളും പൊലീസുമെത്തി കാർ വെട്ടിപ്പൊളിച്ചാണ് അഞ്ചുപേരെയും പുറത്തെടുത്തത്.

നാലുപേർ അപകടസ്ഥലത്തുതന്നെ മരിച്ചു. ഒരാൾ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകുന്നതിനിടെയാണ്‌ മരിച്ചത്‌. മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിൽ. ദേശീയപാതയിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

Five people died in a collision between a lorry and a car on the Palakkad-Kozhikode National Highway near Kalladikode Ayyappankavu.

spot_imgspot_img
spot_imgspot_img

Latest news

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

Other news

ധർമസ്ഥല; അന്വേഷണത്തിൽ നിന്ന് പിന്മാറി സൗമ്യലത

ധർമസ്ഥല; അന്വേഷണത്തിൽ നിന്ന് പിന്മാറി സൗമ്യലത കുന്താപുര: ധർമസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളിയുടെ...

ഹെയർഡൈ ഉപയോഗിക്കുന്നത് ശ്രദ്ധിക്കണം..!

ഹെയർഡൈ ഉപയോഗിക്കുന്നത് ശ്രദ്ധിക്കണം ലോകമാകെ സൗന്ദര്യവർധകവസ്തുവായി വ്യാപകമായി ഉപയോഗിക്കപ്പെടുന്നത് ഹെയർ ഡൈ ആണ്....

മധ്യകേരളത്തിൽ ബീഫ് പൊള്ളും

മധ്യകേരളത്തിൽ ബീഫ് തീൻമേശയിലെത്തുമ്പോൾ പൊള്ളും ബീഫിന് വൻ മാർക്കറ്റുള്ള മധ്യകേരളത്തിൽ തീൻമേശകളുടെ ബജറ്റ്...

ഭാര്യയെ കൊല്ലാൻ ശ്രമിച്ച യുവാവ് പിടിയിൽ

ഭാര്യയെ കൊല്ലാൻ ശ്രമിച്ച യുവാവ് പിടിയിൽ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും വാതില്‍...

പെരുമഴയിൽ കുതിച്ചുയര്‍ന്ന് പച്ചക്കറി വില

പെരുമഴയിൽ കുതിച്ചുയര്‍ന്ന് പച്ചക്കറി വില കാഞ്ഞങ്ങാട്: സംസ്ഥാനത്ത് മഴയ്ക്കൊപ്പം പച്ചക്കറി വിപണിയിലും വൻ...

ആത്മഹത്യാശ്രമം തടയുന്നതിനിടെ കൈയൊടിഞ്ഞു

ആത്മഹത്യാശ്രമം തടയുന്നതിനിടെ കൈയൊടിഞ്ഞു കോട്ടയം: ആത്മഹത്യാശ്രമം തടയുന്നതിനിടെ രോഗിയുടെ കൈയൊടിഞ്ഞ സംഭവത്തിൽ ജീവനക്കാർക്കെതിരെ...

Related Articles

Popular Categories

spot_imgspot_img