കുഴൽമന്ദം മാത്തൂർ വീശ്വലം കാളികാവ് ഭഗവതി ക്ഷേത്രത്തിലെ വിഷു വേലയ്ക്കിടെ സംഘർഷം സ്ഥലത്ത് എസ് ഐ യെ മർദിച്ചവർ അറസ്റ്റിൽ. പിരിച്ചുവിടാൻ എത്തിയ ഗ്രേഡ് എസ് ഐ സുരേഷ് കുമാറിനെ ലഹരിക്ക് അടിമകളായ അഞ്ചുപേർ ചേർന്ന് മർദ്ദിക്കുകയായിരുന്നു.
ബുധനാഴ്ച വൈകിട്ട് ആറിന് വീശ്വലത്ത് വെച്ചായിരുന്നു സംഭവം.മർദ്ദനത്തിൽ നിലത്ത് വീണ സുരേഷ് കുമാറിന്റെ ഇടതു തോളിൽ പരിക്ക് പറ്റിയിരുന്നു.
സംഭവത്തോട്നുബന്ധിച്ച് വീശ്വലം സ്വദേശികളായ സുഭാഷ് (28), സി മിഥുൻ (23), കിഷോർ (30), കെ ഷാജു ( 32) , കെ അനീഷ് ( 30) എന്നിവർക്കെതിരെ കുഴൽമന്ദം പൊലീസ് കേസെടുത്തു.
പരിക്കേറ്റ എസ്ഐയെ കുഴൽമന്ദം കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിലും, തുടർന്ന് ജില്ലാ ആശുപത്രിയിലേക്കും മാറ്റി. പ്രതികളെ പാലക്കാട് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
‘പുലർച്ചെ മൂന്നുമണിക്ക് കഞ്ചാവ് ആവശ്യപ്പെട്ടു: കാരവനിൽ സ്ഥിരം ലഹരി ഉപയോഗം’: നടൻ ശ്രീനാഥ് ഭാസിക്കെതിരെ ഗുരുതര ആരോപണവുമായി നിർമ്മാതാവ്
നടൻ ശ്രീനാഥ് ഭാസിക്കെതിരെ ആരോപണവുമായി നിർമ്മാതാവ്. ‘നമുക്കു കോടതിയിൽ കാണാം’ എന്ന സിനിമയുടെ നിർമാതാവ് ഹസീബ് മലബാറാണ് നടനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. സമൂഹമാധ്യമ പോസ്റ്റിലാണ് ഗുരുതര ആരോപണം.
ചിത്രീകരണത്തിനിടെ ഒരു ദിവസം പുലർച്ചെ മൂന്നുമണിക്ക് ശ്രീനാഥ് ഫോണിൽ വിളിച്ച് കഞ്ചാവ് ആവശ്യപ്പെട്ടെന്നും അദ്ദേഹം പറയുന്നു. ഷൂട്ടിങ് ലൊക്കേഷനിൽ സ്ഥിരമായി ലഹരി ഉപയോഗിക്കുമായിരുന്നെന്നും നടന്റെ നിസ്സഹകരണം മൂലം ചിത്രീകരണവും ഡബ്ബിങ്ങും നീണ്ടുപോയെന്നും സമൂഹമാധ്യമ പോസ്റ്റിൽ ഹസീബ് പറയുന്നു.
ഷൂട്ടിങ് സെറ്റിൽ കാരവനിൽവച്ച് നടൻ ലഹരിമരുന്ന് ഉപയോഗിക്കുമായിരുന്നെന്നും ഹസീബ് പറഞ്ഞു.









