ജൂനിയർ വിദ്യാർഥികളെ റാഗ് ചെയ്ത അഞ്ച് എംബിബിഎസ് വിദ്യാർഥികളെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കി. ഒഡീഷയിൽ സർക്കാർ നിയന്ത്രണത്തിലുള്ള എംകെസിജി മെഡിക്കൽ കോളേജിലെ നാലാം വർഷ വിദ്യാർഥികളെയാണ് റാഗിംഗിന്റെ പേരിൽ പുറത്താക്കിയത്. റാഗിങ് വിരുദ്ധ സമിതി യോഗത്തിൻ്റെ തീരുമാനപ്രകാരമാണ് നടപടി. Five MBBS students who ragged junior students were expelled from the hostel
എഫ്ഐആർ രജിസ്റ്റർ ചെയ്തതിൻ്റെ പശ്ചാത്തലത്തിൽ ഇവർക്കെതിരെ പ്രത്യേക അന്വേഷണം നടത്തുന്നതായി എസ്പി അറിയിച്ചു. വിദ്യാർഥികളുടെ മൊഴിയെടുത്തതായും അദ്ദേഹം പറഞ്ഞു.
നേരത്തെ ഇവരെ കോളേജിൽ നിന്ന് ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി കോളേജ് അധികൃതർക്ക് രേഖാമൂലം പരാതി നൽകിയിരുന്നു.
ദേശീയ മെഡിക്കൽ കൗൺസിലിൽ മറ്റ് മൂന്ന് പരാതികൾ കൂടി റാഗിങ്ങിനിരയായ വിദ്യാർഥികളുടെ മാതാപിതാക്കൾ നൽകി. ഇതിൻ്റെ അടിസ്ഥാനത്തിൽ അന്വേഷിച്ച് വേണ്ട നടപടിയെടുക്കാൻ കോളേജ് അധികൃതരോട് ദേശീയ മെഡിക്കൽ കൗൺസിൽ ആവശ്യപ്പെട്ടു.