ഇടുക്കി പൂപ്പാറ തോണ്ടിമലയിൽ വിനോദ സഞ്ചാരികളുടെ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ അഞ്ചുപേർക്ക് പരുക്കേറ്റു.ബോഡിമെട്ട് -പൂപ്പാറ റോഡിൽ ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയാണ് അപകടം നടന്നത്. vയുപി രജിസ്ട്രേഷനിലുള്ള ഹ്യുണ്ടായ് ഐ ട്വന്‍റി കാർ ആണ് മറിഞ്ഞത്. Five injured as tourist car falls into gorge in Pooppara, Idukki
ഉത്തർപ്രദേശ് സ്വദേശികളായ സഞ്ചാരികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. മൂന്നാർ സന്ദർശന ശേഷം മടങ്ങവെയാണ് അപകടം. മൂന്നാറിൽ നിന്നും മടങ്ങവേ കാർ നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു.
ആരുടെയും പരിക്ക് ഗുരുതരമല്ല.
അൽപ്പം നീങ്ങിയിരുന്നെങ്കിൽ കൂടുതൽ താഴ്ചയിലേക്ക് കാർ മറിഞ്ഞേനെയെന്ന് നാട്ടുകാർ പറഞ്ഞു. നിറയെ വെള്ളമുള്ള ഒരു കിണറിന് തൊട്ടടുത്തേക്കാണ് കാർ മറിഞ്ഞത്. കിണറ്റിലേക്ക് വീണിരുന്നെങ്കിൽ ആളപമായമുണ്ടാകാൻ സാധ്യതയുണ്ടായേനേ.