തിരുവനന്തപുരം: സീപ്ലെയിന്‍ പദ്ധതിക്കെതിരെ മത്സ്യത്തൊഴിലാളികള്‍ രംഗത്ത്. സീപ്ലെയിന്‍ പദ്ധതി ഉപജീവനത്തെ ബാധിക്കുമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് അവർ. (Fishermen’s protest against seaplane project)
ഞായറാഴ്ച ആലപ്പുഴയില്‍ യോഗം ചേരുമെന്നും മത്സ്യത്തൊഴിലാളി ഐക്യവേദി പ്രസിഡന്റ് ചാള്‍സ് ജോര്‍ജ് അറിയിച്ചു. മുഴുവന്‍ സംഘടനകളും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം. ഈ യോഗത്തില്‍ വെച്ച് പ്രക്ഷോഭ പരിപാടികള്‍ ചർച്ച ചെയ്യും.
അതേസമയം സിപ്ലെയിന്‍ പദ്ധതിക്കെതിരേ എതിര്‍പ്പ് കടുപ്പിച്ച് വനം വകുപ്പും രംഗത്തെത്തിയിട്ടുണ്ട്. മൂന്നാര്‍ ഡിഎഫ്ഒ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. മാട്ടുപ്പെട്ടി ജലാശയത്തിന് ചുറ്റും അതീവ പരിസ്ഥിതി ലോല മേഖലയാണെന്ന് വ്യക്തമാക്കിയ വനം വകുപ്പ് സിപ്ലെയിന്‍ ഇറങ്ങുന്നത് വന്യജീവികളെ പ്രതികൂലമായി ബാധിക്കുമെന്നും വ്യക്തമാക്കി.
ട്രാക്ക് കുറുകെ കടക്കാന്‍ ശ്രമിക്കുന്നതിനിടെ പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയില്‍ കുടുങ്ങി; അറ്റുപോയ കാല്‍പാദത്തിന്റെ ഭാഗങ്ങള്‍ പ്ലാസ്റ്റിക് കവറിലാക്കി ആശുപത്രിയിലേക്ക്; വനിത കണ്ടക്ടർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ