web analytics

മീനും കിട്ടി, കശുവണ്ടിയും കിട്ടി; കൊല്ലത്തെ മത്സ്യത്തൊഴിലാളികൾക്ക് കോളടിച്ചു

കൊല്ലം: മത്സ്യബന്ധനത്തിന് പോയവർക്ക് കടലിൽ നിന്ന് മത്സ്യത്തോടൊപ്പം കശുവണ്ടിയും ലഭിച്ചു. കൊല്ലം അഴീക്കലിൽ നിന്ന് പോയവർക്കാണ് കശുവണ്ടി ലഭിച്ചത്.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കടലിൽ ചരക്കുകപ്പൽ മുങ്ങിയതിനെ തുടർന്ന് കടലിൽ വീണ കണ്ടെയ്നറിൽ നിന്ന് വീണ കശുവണ്ടികളാണ് വലയിലായതെന്നാണ് നിഗമനം.

ചെറിയഴീക്കലിൽ നിന്നു പോയ ബോട്ടിലെ വലയിലാണ് കശുവണ്ടി കൂടുതലായി കിട്ടിയത്. കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലെ മത്സ്യബന്ധന മേഖല വലിയ തോതിലുള്ള തിരിച്ചടിയായിരുന്നു നേരിട്ടുകൊണ്ടിരുന്നത്.

കപ്പല്‍ അപകടത്തില്‍പെട്ടതിന് പിന്നാലെ മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. മെയ് 25നാണ് കൊച്ചി പുറംകടലില്‍ കപ്പൽ അപകടം ഉണ്ടായത്.

വിഴിഞ്ഞത്ത് നിന്നും പുറപ്പെട്ട എംഎസ്‌സി എല്‍സ 3 ചരക്കുകപ്പല്‍ ആണ് മുങ്ങിയത്. സംഭവത്തിൽ നിരവധി കണ്ടെയ്‌നറുകള്‍ കടലില്‍ ഒഴുകിപ്പോയിരുന്നു. അപകടത്തെ സംസ്ഥാനം പ്രത്യേക ദുരന്തമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു വാഷിംഗ്ടൺ/ടെഹ്റാൻ: അമേരിക്കയുടെ യുദ്ധവിമാനത്തിൽപ്പെട്ട...

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ! വോട്ടർമാർ കൺഫ്യൂഷനിൽ

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ!...

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി...

Other news

പെൺകുഞ്ഞ് ജനിക്കുമെന്ന് അറിഞ്ഞതോടെ ക്രൂരത; ഭാര്യയെയും മക്കളെയും സ്വിമ്മിങ് പൂളിലിട്ട് കൊന്നു!

പെൺകുഞ്ഞ് ജനിക്കുമെന്ന് അറിഞ്ഞതോടെ ക്രൂരത; ഭാര്യയെയും മക്കളെയും സ്വിമ്മിങ് പൂളിലിട്ട് കൊന്നു! തെലങ്കാനയിലെ...

രഞ്ജിത്തിന് ജാമ്യമില്ല; തിങ്കളാഴ്ച വരെ കസ്റ്റഡിയിൽ

രഞ്ജിത്തിന് ജാമ്യമില്ല; തിങ്കളാഴ്ച വരെ കസ്റ്റഡിയിൽ കൊച്ചി: ലൈംഗികാതിക്രമ കേസിൽ പ്രതിയായ പ്രമുഖ...

‘കേരളത്തിൽ ബിസിനസ് ജിഹാദും ലാൻഡ് ജിഹാദും’; ശോഭ കരന്തലജെ

‘കേരളത്തിൽ ബിസിനസ് ജിഹാദും ലാൻഡ് ജിഹാദും’; ശോഭ കരന്തലജെ എറണാകുളം: കേരളത്തിൽ ‘ലവ്...

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ ശക്തമാകുന്നതായി...

‘ഒരു കൊല ചെയ്തു… ജയിലിലാകും’; ഇൻസ്റ്റഗ്രാം സ്റ്റോറിയിട്ട് 20കാരനെ കുത്തിക്കൊന്ന യുവാവ്

‘ഒരു കൊല ചെയ്തു… ജയിലിലാകും’; ഇൻസ്റ്റഗ്രാം സ്റ്റോറിയിട്ട് 20കാരനെ കുത്തിക്കൊന്ന യുവാവ് ഡൽഹിയിലെ...

ഇന്നത്തെ നക്ഷത്രഫലം… തൊഴിൽ നേട്ടങ്ങൾക്കും കുടുംബശ്രദ്ധയ്ക്കും ഒരുപോലെ പ്രാധാന്യമുള്ള ദിവസം!

ഇന്നത്തെ നക്ഷത്രഫലം… തൊഴിൽ നേട്ടങ്ങൾക്കും കുടുംബശ്രദ്ധയ്ക്കും ഒരുപോലെ പ്രാധാന്യമുള്ള ദിവസം! ഏപ്രിൽ 4,...

Related Articles

Popular Categories

spot_imgspot_img