പെരിയാറിലെ മത്സ്യക്കുരുതിയുടെ പശ്ചാത്തലത്തിൽ എടയാർ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന രണ്ട് കമ്പനികൾക്കെതിരെ നടപടിയെടുത്ത് മലിനീകരണ നിയന്ത്രണ ബോർഡ് .പ്രവർത്തനാനുമതി റദ്ദാക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. പെരിയാറിലേക്ക് രാസമാലിന്യം ഒഴുക്കുന്ന വ്യവസായശാലകൾക്ക് ഒത്താശ ചെയ്യുന്നതായി ആക്ഷേപം ഉയർന്നതിനെത്തുടർന്നാണ് നടപടിക്ക് ബോർഡ് നിർബന്ധിതരായത്. എ.കെ കെമിക്കൽസ് എന്ന കമ്പനിക്ക് അടച്ചുപൂട്ടാനായി നോടീസ് നൽകി. അനുമതിയില്ലാതെയാണ് കമ്പനി പ്രവർത്തിക്കുന്നതെന്ന് ബോർഡ് ചൂണ്ടിക്കാട്ടുന്നു. അർജുന നാചുറൽസിന് കാരണം കാണിക്കൽ നോട്ടീസാണ് നൽകിയിരിക്കുന്നത്. ഇരുസ്ഥാപനങ്ങൾക്കും പുഴയിലേക്ക് ജലം ഒഴുക്കാൻ അനുമതിയില്ല. സൾഫർ പൊടി പാക്കറ്റിലാക്കുന്ന എകെ കെമിക്കൽസിൽനിന്ന് സൾഫർ അംശം പെരിയാറിലേക്ക് ഒഴുക്കുന്നതായി കണ്ടെത്തിയെന്ന് നോട്ടീസിൽ പറയുന്നു.
Read also: കരിയറിൽ ആദ്യം; ഫ്രഞ്ച് ഓപ്പണിൽ ആദ്യ റൗണ്ടിൽ പുറത്തായി മുൻ ചാമ്പ്യൻ റഫേൽ നദാൽ