പ്രസിദ്ധ നോമ്പുകാല തീർഥാടന കേന്ദ്രമായ എഴുകുംവയൽ കുരിശുമല തീർഥാടക ദേവാലയത്തിൽ ആദ്യ വെള്ളി ആചരണത്തിന്റെ ഭാഗമായുള്ള തിരുക്കർമങ്ങൾ വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ കുരിശുമലയിലെ തീർഥാടക ദേവാലയത്തിൽ നടക്കും. First Friday celebration at Ezhukumvayal Kurisumala, also known as Eastern Malayattoor
രാവിലെ 10 മണിക്ക് ദിവ്യബലിയും വചനപ്രഘോഷണവും തുടർന്ന് നേർച്ചസദ്യയും കുരിശുമല ദേവാലയത്തിൽ ഒരുക്കിയിട്ടുള്ളതായും തിരുക്കർമ്മങ്ങളിൽ സംബന്ധിക്കുവാൻ ജാതിമതഭേദമന്യേ എല്ലാവരെയും ക്ഷണിക്കുന്നതായി നിത്യസഹായ മാതാ പള്ളി വികാരി ഫാദർ തോമസ് പൊട്ടമല സഹവികാരി ഫാദർ ലിബിൻ വെള്ളിയാംതടം എന്നിവർ അറിയിച്ചു.









