തൃശൂർ: പാറമേക്കാവ് വേലയോടനുബന്ധിച്ച് വെടിക്കെട്ടിന് അനുമതി നൽകി തൃശൂർ എഡിഎം. കർശന നിർദേശങ്ങളോടെയാണ് അനുമതി നൽകിയത്. പെസോയുടെ പരീക്ഷ പാസായ സർഫൈഡ് ആയിട്ടുള്ള ആളുകളുണ്ടെങ്കിൽ വെടിക്കെട്ടിനു അനുമതി നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. (Fireworks permission allowed for Parammekkavu Vela)
പെസോ മാനദണ്ഡപ്രകാരമുള്ള രേഖകൾ സമർപ്പിച്ച പശ്ചാത്തലത്തിലാണ് നടപടി. ഹൈക്കോടതി നിർദേശപ്രകാരം പാറമേക്കാവിന്റെ പ്രതിനിധി ഫയർ ഡിസ്പ്ലെ ഓഫീസറായി പരീക്ഷ പാസായി. തുടർന്നാണ് എഡിഎം അനുമതി നൽകിയത്.
വെടിക്കെട്ടിന് എഡിഎം അനുമതി നിഷേധിച്ച പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ സ്ഫോടക വസ്തു ചട്ടങ്ങളിൽ കൊണ്ടുവന്ന ഭേദഗതി ചോദ്യം ചെയ്തു തൃശൂർ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ മാസം 3, 5 തീയതികളിലാണ് വേല ഉത്സവം.