വയനാട്: പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടെ പടക്കം പൊട്ടി രണ്ട് കുട്ടികൾക്ക് പരിക്കേറ്റു. വയനാട് കൽപ്പറ്റയിലാണ് സംഭവം. പത്ത് വയസിന് താഴെ പ്രായമുള്ള രണ്ടു കുട്ടികൾക്കാണ് പരിക്കേറ്റത്.(Firecrackers accident; two kids injured in wayanad)
പടക്കം പൊട്ടിക്കുന്ന സമയത്ത് കുട്ടികൾ സമീപത്തുണ്ടായിരുന്നു. യുഡിഎഫ് പ്രവർത്തകനോടൊപ്പം ഇരുചക്ര വാഹനത്തിൽ ഇരുന്ന കുട്ടികൾക്കാണ് പരിക്കേറ്റത്. പോലീസ് നിർദേശ പ്രകാരം രണ്ടു കുട്ടികളെയും ഉടൻ തന്നെ. ആശുപത്രിയിലേക്ക് കൊണ്ടുപോയി.
കുട്ടികളുടെ പരിക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.