അയർലണ്ടിൽ വ്യാപാരസ്ഥാപനത്തിനു നേരെ ആക്രമണം. ലിമറിക്കിലെ വ്യാപാരസ്ഥാപനത്തിന് നേരെ ഫയര്‍ ബോംബ് എറിഞ്ഞു. Old Cork Road-ലെ Inver ഫില്ലിംഗ് സ്റ്റേഷന്റെ അകത്ത് പ്രവര്‍ത്തിക്കുന്ന സ്‌പാർ ഷോപ്പിനു നേരെയാണ് തിങ്കളാഴ്ച പുലര്‍ച്ചെ 3.30-ഓടെ അക്രമി ഫയര്‍ ബോംബ് എറിഞ്ഞത്.
ആക്രമണം നടക്കുന്ന സമയം സമീപപ്രദേശത്ത് ആരും ഉണ്ടായിരുന്നില്ല. ഫയര്‍ സര്‍വീസ് എത്തിയാണ് തീയണച്ചത്. ലിമെറിക് സിറ്റിയിലെയും കൗണ്ടി ഫയർ സർവീസിലെയും അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ അണച്ചു.
സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
സംഭവസ്ഥലം സീല്‍ ചെയ്തതായും അന്വേഷണമാരംഭിച്ചതായും ഗാര്‍ഡ അറിയിച്ചു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് അന്വേഷണം നടക്കുന്നത്.
അപകടകാരികളായ രോഗാണുക്കളെ യുഎസിലേക്ക് കടത്തി; യുവാവും യുവതിയും അറസ്റ്റിൽ; പടർന്നുപിടിച്ചാൽ പ്രതിവിധികളില്ല..!
അതീവ അപകടം നിറഞ്ഞ രോഗാണുക്കളെ യുഎസിലേക്ക് കടത്തിയ രണ്ട് പേർ പിടിയിൽ. യുൻക്വിങ് ജിയാൻ (33), സുഹൃത്തായ സുൻയോങ് ലിയു (34) എന്നിവർക്ക് എതിരയാണ് കേസ്. ഇവർ ചൈനീസ് പൗരന്മാരാണ്. ‘ഫ്യൂസേറിയം ഗ്രാമിനീറം’ എന്ന ഫംഗസ് യുഎസിലേക്ക് കടത്തിയെന്ന പരാതിയെ തുടർന്നാണ് എഫ്ബിഐ ഇരുവരെയും അറസ്റ്റ് ചെയ്തത്.
ഗോതമ്പ്, ബാർളി, ചോളം, അരി എന്നിവയെ ബാധിക്കുന്ന ‘ഹെഡ് ബ്ലൈറ്റ്’ എന്ന ഫംഗസ് ഉണ്ടാക്കുന്ന രോഗാണു കോടിക്കണക്കിന് ഡോളറിന്റെ സാമ്പത്തിക നഷ്ടത്തിന് കാരണമാകുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഗൂഢാലോചന, തെറ്റായ വിവരങ്ങൾ നൽകൽ, വീസ തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങളാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്.
യൂണിവേഴ്സിറ്റി ഓഫ് മിഷിഗനിലെ ലബോറട്ടറിയിൽ പഠനാവശ്യത്തിനായി ഡെറ്റ്‌ട്രോയിറ്റ് മെട്രോപോളിറ്റൻ വിമാനത്താവളത്തിലൂടെയാണ് ഫംഗസ് കടത്തിയതെന്ന് ഇവർ സമ്മതിച്ചിട്ടുണ്ട്. ഫംഗസിനെ യൂണിവേഴ്സിറ്റി ഓഫ് മിഷിഗനിലെ ലബോറട്ടറിയിൽ എത്തിക്കുകയായിരുന്നു ലക്ഷ്യം.
പിടിയിലായ ലിയു ഇതേ രോഗാണുവിനെക്കുറിച്ചാണ് ചൈനയിലെ ഒരു സർവകലാശാലയിൽ പഠനം നടത്തുന്നത്. രോഗാണുക്കളെക്കുറിച്ച് ചൈനയിൽ പഠനം നടത്തുന്നതിന് ചൈനീസ് സർക്കാരിൽനിന്ന് ജിയാന് ഫണ്ട് ലഭിച്ചിട്ടുണ്ടെന്ന് എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ പറഞ്ഞു.
‘ഫ്യൂസേറിയം ഗ്രാമിനീറം’ വിഷവസ്‍തുവാണെന്നും മനുഷ്യരിലും കന്നുകാലികളിലും ഛർദി, കരൾ രോഗം പ്രത്യുൽപാദന വൈകല്യം എന്നിവ ഉണ്ടാക്കുമെന്നുമാണ് റിപ്പോർട്ട്.









