ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ നടന്റെ ദേഹത്ത് തീ പടരുകയായിരുന്നു
മുംബൈ: ഷൂട്ടിംഗിനിടെയുണ്ടായ തീപിടുത്തത്തിൽ ബോളിവുഡ് നടൻ സൂരജ് പഞ്ചോളിക്ക് ഗുരുതര പൊള്ളലേറ്റു. മുംബൈയിലെ ഒരു ഫിലിം സിറ്റിയിൽ ഷൂട്ടിംഗിനിടെയായിരുന്നു അപകടമുണ്ടായത്. ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ നടന്റെ ദേഹത്ത് തീ പടരുകയായിരുന്നു.(Fire accident during shooting; Actor Sooraj Pancholi suffered severe burns)
കേസരി വീർ ലെജൻ്റ് ഓഫ് സോംനാഥ് എന്ന പിരീഡ് ഡ്രാമ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് അപകടം നടന്നത്. കരിമരുന്ന് ഉപയോഗിച്ചുള്ള സ്ഫോടനത്തിനിടെയാണ് സംഭവം. താരത്തിന്റെ തുടകളിലും അരയ്‌ക്ക് താഴെയും കൈതണ്ടയിലുമാണ് പൊള്ളലേറ്റത്. കൂടുതൽ കരിമരുന്ന് ഉപയോഗിച്ചത് തീപിടുത്തത്തിന്റെ ആഘാതം കൂട്ടി.