മുംബൈ: മഹാരാഷ്ട്രയിൽ ഐസ്ക്രീമിൽ വിരൽ ഭാഗം കണ്ടെത്തിയ സംഭവത്തിൽ ഐസ്ക്രീം കമ്പനിക്കെതിരെ പോലീസ് കേസെടുത്തു. ഐപിസി 272, 273, 336 എന്നീ വകുപ്പുകൾ ചുമത്തിയാണ് ‘യമ്മോ’ എന്ന ഐസ്ക്രീം കമ്പനിക്കെതിരെ കേസെടുത്തത്. മലാഡ് സ്വദേശിനിയായ ഡോക്ടർ ഓണ്‍ലൈനായി ഓർഡർ ചെയ്ത കോണ്‍ ഐസ്ക്രീമിലാണ് മനുഷ്യന്റെ വിരൽ കണ്ടെത്തിയത്.(Finger found in ice-cream case filed)
സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുകയായിരുന്നു. ഐസ്ക്രീം നിർമാണ കമ്പനിയിൽ പൊലീസ് പരിശോധന നടത്തും. വിരലിന്‍റെ ഭാഗം ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. മൂന്ന് ബട്ടര്‍സ്‌കോച്ച് കോണ്‍ ഐസ്‌ക്രീമുകളായിരുന്നു ആപ്പ് വഴി ഓർഡർ ചെയ്തിരുന്നത്.
ഐസ് ക്രീം കഴിക്കുന്നതിനിടെ ശക്തിയായി എന്തോ നാവില്‍ തട്ടിയപ്പോള്‍ പുറത്തെടുത്തു പരിശോധിച്ചപ്പോഴാണ് വിരലിന്റെ കഷ്ണം ലഭിച്ചത്. തുടര്‍ന്ന് പൊലീസെത്തി ഐസ്‌ക്രീമും വിരലും പരിശോധന നടത്തി.
Read Also: രാത്രി കര്‍ഫ്യുവിനെതിരെ സമരം; കോഴിക്കോട് എന്‍ഐടിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആറ് ലക്ഷം രൂപ വീതം പിഴ
Read Also: ഉയര്‍ന്ന തിരമാല: കേരള തീരത്ത് പ്രത്യേക ജാഗ്രത വേണം; മത്സ്യത്തൊഴിലാളികള്‍ക്കും മുന്നറിയിപ്പ്