ക്ഷേമപെന്‍ഷന്‍ എല്ലാ മാസവും മുടക്കമില്ലാതെ നല്‍കുമെന്നും ഓണത്തിന് രണ്ട് മാസത്തെ ക്ഷേമപെന്‍ഷന്‍ ഒന്നിച്ച് നല്‍കുമെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍.Finance Minister KN Balagopal said that two months of welfare pension will be given together on Onam
ഓണത്തോടനുബന്ധിച്ച് മൂന്ന് ഗഡു ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യും. ആഗസ്റ്റ് മാസത്തെ ഗഡു ഈ ആഴ്ചയിലും സെപ്റ്റംബര്‍ ആദ്യവാരം രണ്ട് ഗഡുവും വിതരണം ചെയ്യാനാണ് തീരുമാനം.
ഓണത്തിന് മുന്‍പ് പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കും. സാമ്പത്തിക പ്രയാസങ്ങള്‍ക്കിടയിലും ക്ഷേമ പെന്‍ഷന്‍കാരെ ചേര്‍ത്തുപിടിച്ചുള്ള നടപടിയാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
ഓണത്തിനോടനുബന്ധിച്ച് 4800 രൂപയായിരിക്കും ക്ഷേമപെന്‍ഷന്‍കാര്‍ക്ക് ആകെ ലഭിക്കുക. സംസ്ഥാനത്തെ 60 ലക്ഷത്തോളം വരുന്ന ക്ഷേമപെന്‍ഷന്‍കാര്‍ക്ക് വലിയ ആശ്വാസമാണ് സര്‍ക്കാര്‍ നടപടി.