സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ എക്സിന് ആഗസ്റ്റിൽ ഏർപ്പെടുത്തിയ താൽക്കാലിക വിലക്ക് സുപ്രീം കോടതി നീക്കി.Finally, after paying a fine, the ban on X: Brazil was lifted
വ്യാജ-വിദ്വേഷ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് ചില അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാനുള്ള ഉത്തരവ് പാലിക്കാത്തതിനെ തുടർന്നാണ് വിലക്കേർപ്പെടുത്തി പിഴ ചുമത്തിയത്.
ഏകദേശം 5.2 മില്യൺ ഡോളർ പിഴ കമ്പനി അടച്ചതായി ജഡ്ജി സ്ഥിരീകരിച്ചു.
എക്സിന് ചുമത്തിയ 5.2 മില്യൺ ഡോളർ കമ്പനി അടച്ചതിനെ തുടർന്നാണ് ജഡ്ജ് അലക്‌സാന്ദ്രേ ഡി മൊറേസ് വിലക്ക് പിൻവലിച്ച് ഉത്തരവിറക്കിയത്.
പ്ലാറ്റ്‌ഫോം 24 മണിക്കൂറിനുള്ളിൽ ആക്ടീവാക്കാൻ ബ്രസീൽ കമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററിന് കോടതി നിർദേശം നൽകി.
എക്‌സിലൂടെ രാജ്യവ്യാപകമായി വ്യാജ-വിദ്വേഷ വാർത്തകൾ പ്രചരിക്കുന്നുണ്ടെന്നായിരുന്നു ബ്രസീലിയൻ സുപ്രിം കോടതിയുടെ കണ്ടെത്തൽ.
അങ്ങനെയുള്ള അക്കൗണ്ടുകൾ വിലക്കണമെന്ന് നിർദേശിച്ചെങ്കിലും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ എക്സ് ഉടമ ഇലോൺ മസ്ക് ആവശ്യം നിരാകരിച്ചതിനെ തുടർന്നാണ് നടപടികൾ നേരിടേണ്ടി വന്നത്.
എക്സിന് വിലക്കേർപ്പെടുത്തിയതിനെ തുടർന്ന് ജഡ്ജ് അലക്‌സാന്ദ്രേ ഡി മൊറേസിനെ ‘ദുഷ്ടനായ ഏകാധിപതി’ എന്ന് മസ്ക് വിളിച്ചിരുന്നു. തുടർന്ന് ‘ഹാരി പോട്ടർ’ പരമ്പരയിലെ വില്ലനായ ‘വോൾഡ്മോർട്ടി’നോട് ഉപമിക്കുകയും ചെയ്തിരുന്നു.
വിലക്ക് പിൻവലിച്ചുള്ള കോടതി ഉത്തരവിനോട് ഇലോൺ മസ്ക് ഇതുവരെ പ്രതികരിച്ചിട്ടില്ല.