കാഞ്ഞിരമറ്റം സെൻ്റ് ഇഗ്നേഷ്യസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികൾ എറ്റുമുട്ടി; കയ്യാംകളിക്ക് കാരണം ബെസ്റ്റിയെ ചൊല്ലിയുണ്ടായ തർക്കം
കൊച്ചി: ഭയപ്പെടുത്തും വിധം കൗമാരക്കാന്മാർ തമ്മിൽ ഏറ്റുമുട്ടിയതിൻ്റെ ദൃശ്യങ്ങൾ വൈറൽ. സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷിച്ചപ്പോഴാണ് അതിലും ഞെട്ടിക്കുന്ന മറ്റൊരുവസ്തുത പുറത്തുവന്നത്.
ബെസ്റ്റിയെ ചൊല്ലിയുണ്ടായ തർക്കമായിരുന്നു, തല്ലുമാല സിനിമാ സ്റ്റൈലിൽ നടത്തിയ കയ്യാങ്കളിക്ക് കാരണമെന്നാണ് റിപ്പോർട്ട്. എറണാകുളം കാഞ്ഞിരമറ്റം സെൻ്റ് ഇഗ്നേഷ്യസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളാണ് ഏറ്റുമുട്ടിയത്.
ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കൂട്ടുകാരെ ഉള്‍പ്പെടെ ചുറ്റും നിര്‍ത്തിയ ശേഷമാണ് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ പിടികൂടിയത്. ദൃശ്യങ്ങളിൽ കണ്ട രണ്ടുപേരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. ഇരുവിദ്യാർത്ഥികളുടെയും മാതാപിതാക്കളെ വിളിച്ചു വരുത്തി അവരുടെ സാനിധ്യത്തിൽ താക്കീത് നൽകി വിടാനാണ് പോലീസ് നീക്കം.
പയ്യന്നൂര്‍ കോളജില്‍ ഹോളി ആഘോഷത്തിനിടെ വിദ്യാർഥികൾ ഏറ്റുമുട്ടി
കണ്ണൂര്‍: ഹോളി ആഘോഷത്തിനിടെ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടി. കണ്ണൂര്‍ പയ്യന്നൂര്‍ കോളജിലാണ് സംഭവം. സീനിയര്‍ ജൂനിയര്‍ വിദ്യാര്‍ഥികളാണ് ഏറ്റുമുട്ടിയത്. സംഘർഷത്തിൽ ആറ് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.
വാരിയെല്ലിന് പരിക്കേറ്റ ഹിന്ദി ഒന്നാം വര്‍ഷ വിദ്യാര്‍ഥി അര്‍ജുനെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒന്നാം വര്‍ഷ വിദ്യാര്‍ഥികളും മൂന്നാം വര്‍ഷ വിദ്യാര്‍ഥികളും തമ്മിലാണ് ഏറ്റുമുട്ടിയത്. മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ആസൂത്രണം ചെയ്ത് മര്‍ദിച്ചെന്നാണ് ഒന്നാം വര്‍ഷ വിദ്യാർഥികൾ ആരോപിക്കുന്നത്.
ഏറ്റുമുട്ടലിനു പിന്നാലെ കോളജില്‍ മണിക്കൂറുകളോളം സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യവും ഉണ്ടായി. പിന്നീട് പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.
ഹോളി ആഘോഷത്തിന് കഞ്ചാവ് കലർത്തിയ ഭക്ഷ്യവസ്തുക്കൾ; ഒടുവിൽ പിടി വീണു
ഹൈദരാബാദ്: ഹോളി ആഘോഷത്തിനിടെ കഞ്ചാവ് കലർത്തിയ കുൽഫിയും, ബർഫിയും വില്പന നടത്തിയ കടയുടമ പിടിയിൽ. തെലങ്കാനയിലെ ഘോഷമഹലിലെ ധൂൽപേട്ടിൽ കട നടത്തിവരികയായിരുന്നു സത്യ നാരായണ സിംഗിനെയാണ് പൊലീസ് പിടികൂടിയത്.
ഇയാളിൽ നിന്നും കഞ്ചാവ് കലർത്തിയ ഭക്ഷ്യവസ്തുക്കളായ കുൽഫിയും,ബർഫിയും പിടിച്ചെടുത്തു. തെലങ്കാന പൊലീസിന്റെ പ്രത്യേക ദൗത്യ സേനയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കടയുടമയായ സത്യ നാരായണൻ പിടിയിലായത്.
English Summary :
A dispute over a ‘bestie’ reportedly led to a fight between students in Ernakulam, staged in a style reminiscent of the movie Thallumala. The clash involved Plus One students of St. Ignatius School, Kanjiramattom, Ernakulam.
fight-over-bestie-plus-one-students-ernakulam
Ernakulam, Plus One Students, Fight, Bestie Issue, Thallumala Style, School Clash