സമരക്കാരെ തടയുന്നതിനിടെ വനിതാ ഡിഎസ്പിക്ക് നേരെ കയ്യേറ്റം. അറുപ്പുകോട്ട ഡിഎസ്പി ഗായത്രിക്കു നേരെയാണ് കയ്യേറ്റമുണ്ടായത്.
മർദിക്കുകയും മുടി പിടിച്ചുവലിക്കുകയും ചെയ്ത സമരക്കാർ കൂടുതൽ അക്രമാസക്തരാകുന്നതിന് മുമ്പേ പോലീസ് എത്തി പിടിച്ചുമാറ്റുകയായിരുന്നു. (Female DSP brutally beaten during strike; slapped in the face)
ചരക്ക് വാഹന ഡ്രൈവറെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ നടത്തിയ റോഡ് ഉപരോധത്തിനിടെയാണ് സംഭവം..
സമരക്കാരെ തടയാൻ ശ്രമിക്കുന്നതിനിടെ ഒരു യുവാവ് ഡിഎസ്പിയെ അടിച്ചു. ഡിഎസ്പി ഇയാളുടെ കരണത്തടിച്ചതോടെ ഒരു സംഘം ഗായത്രിയെ വളഞ്ഞ് മുടിയിൽ പിടിച്ചുവലിച്ചു.
മറ്റു പൊലീസുകാരെത്തി അക്രമികളെ പിടിച്ചുമാറ്റുകയായിരുന്നു. സംഭവത്തിൽ നാല് പേർ അറസ്റ്റിലായി.