സർക്കാരിന്റെ ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി അമേരിക്കയിൽ സർക്കാർ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട തീരുമാനം പിൻവലിക്കണമെന്നു ഫെഡറൽ ജഡ്ജി. തീരുമാനം സർക്കാർ പിൻവലിക്കണമെന്നു യുഎസ് ജില്ലാ ജഡ്ജി വില്യം അൽസപ്പ് ഉത്തരവിട്ടു.
പ്രസിഡന്റ് ഡോണൾഡ് ട്രംപും ഡോജ് മേധാവി ഇലോൺ മസ്‌കും ചേർന്നാണ് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടത്. ഫെഡറൽ ഏജൻസികൾക്ക് അയച്ച നിർദേശങ്ങൾ പിൻവലിക്കാൻ പഴ്‌സനൽ മാനേജ്‌മെന്റ് ഓഫിസിനോട് ഉത്തരവിൽ ആവശ്യപ്പെട്ടു.
‘‘മറ്റൊരു ഏജൻസിയിലെ ജീവനക്കാരെ നിയമിക്കാനും പിരിച്ചുവിടാനും പഴ്‌സനൽ മാനേജ്‌മെന്റ് ഓഫിസിന് യാതൊരു അധികാരവുമില്ല. നിയമനം നൽകാനും പിരിച്ചുവിടാനുമുള്ള അധികാരം ഏജൻസികൾക്കു നൽകിയിട്ടുണ്ട്’’– സാൻ ഫ്രാൻസിസ്കോയിലെ ഫെഡറൽ കോടതിയിൽ ജഡ്ജി അറിയിച്ചു.