web analytics

കടുത്ത ദാരിദ്രം; ബു​ദ്ധി​മാ​ൻ കുഞ്ഞിനെ വിറ്റത് 30,000 രൂ​പ​യ്ക്ക്; 25 ദി​വ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ കണ്ടെത്തിയത് ഡോക്ടറുടെ വീട്ടിൽ നിന്നും

ദി​സ്പു​ർ: ആ​സാ​മി​ൽ 25 ദി​വ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ പി​താ​വ് വിറ്റത് 30,000 രൂ​പ​യ്ക്ക് Father sells 25-day-old baby. ആസാ​മി​ലെ ധേ​മാ​ജി ജി​ല്ല​യി​ലാ​ണ് സം​ഭ​വം. പ​ട്ടി​ണി​യെ തു​ട​ർ​ന്നാ​ണ് മാ​താ​പി​താ​ക്ക​ൾ കു​ഞ്ഞി​നെ വി​റ്റ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

കു​ഞ്ഞി​നെ ശി​ശു​ക്ഷേ​മ സ​മി​തി ഇ​ട​പെ​ട്ട് ഒ​രു ഡോ​ക്ട​റു​ടെ വീ​ട്ടി​ൽ നി​ന്നും ര​ക്ഷ​പെ​ടു​ത്തി. കു​ഞ്ഞി​ന്‍റെ മാ​താ​പി​താ​ക്ക​ൾ, കു​ഞ്ഞി​നെ വാ​ങ്ങി​യ​യാ​ൾ, ഇ​ട​നി​ല​ക്കാ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ സി​ല​പ​ഥ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ജി​ല്ലാ സി​ഡ​ബ്ല്യു​സി ചെ​യ​ർ​പേ​ഴ്‌​സ​ൺ രൂ​പാ​ലി ദേ​ക ബോ​ർ​ഗോ​ഹൈ​ൻ പ​റ​ഞ്ഞു.

ഒ​ക്‌​ടോ​ബ​ർ നാ​ലി​ന് ദി​ബ്രു​ഗ​ഡി​ലെ ആ​സാം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​ണ് പെ​ൺ​കു​ട്ടി ജ​നി​ച്ച​ത്. എ​ന്നാ​ൽ മാ​താ​പി​താ​ക്ക​ളാ​യ ബു​ദ്ധി​മാ​ൻ ബോ​റ​യും സ​ബി​ത ബോ​റ​യും ജ​നി​ച്ച​യു​ട​ൻ സ്ഥ​ല​ത്തു നി​ന്നും മു​ങ്ങി.

സം​ഭ​വ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ധേ​മാ​ജി​യി​ലെ ചൈ​ൽ​ഡ് ഹെ​ൽ​പ്പ് ലൈ​ൻ അ​ന്വേ​ഷ​ണം ന​ട​ത്തി മാ​താ​പി​താ​ക്ക​ളെ ക​ണ്ടെ​ത്തി. സി​ഡ​ബ്ല്യു​സി​ക്ക് മു​ന്നി​ൽ ഹാ​ജ​രാ​കാ​ൻ കു​ഞ്ഞി​ന്‍റെ മാ​താ​പി​താ​ക്ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ങ്കി​ലും അ​വ​ർ ത​യാ​റാ​യി​ല്ല.

പി​ന്നീ​ട് മാ​താ​പി​താ​ക്ക​ൾ കു​ട്ടി​യെ ആ​സാം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ നി​ന്ന് വീ​ണ്ടെ​ടു​ത്ത് പെ​ഗു സൊ​ഹോ​റി​യ എ​ന്ന യു​വ​തി​ക്കും ഭ​ർ​ത്താ​വി​നും 30,000 രൂ​പ​യ്ക്ക് വി​റ്റു​വെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി.

പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഡോ. ​ച​ന്ദ്ര​ജി​ത് ഡോ​ളി എ​ന്ന​യാ​ളു​ടെ ചി​ല​പ​ത്ത​റി​ലു​ള്ള വ​സ​തി​യി​ൽ കു​ഞ്ഞു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി.

തു​ട​ർ​ന്നാ​ണ് കു​ഞ്ഞി​നെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ബു​ബു​ൾ ബോ​റ, ദി​ലീ​പ് സൈ​കി​യ എ​ന്നീ ര​ണ്ട് പേ​ർ​ക്ക് സം​ഭ​വ​ത്തി​ൽ നേ​രി​ട്ട് പ​ങ്കു​ണ്ടെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ പോ​ലീ​സ് ക​ണ്ടെ​ത്തി. കേ​സി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

spot_imgspot_img
spot_imgspot_img

Latest news

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിൽ

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി...

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; അമ്മ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ കണ്ണൂർ ∙ ഒന്നര...

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ കോഴിക്കോട്: ബസിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി...

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം ആലപ്പുഴ:...

Other news

ഉദ്ഘാടനം നടക്കുന്നതിന് മുൻപേ തന്നെ നിർമാണത്തിലിരുന്ന ജലസംഭരണി തകർന്നുവീണു; സംഭവം സൂറത്തിൽ; വൻ പ്രതിഷേധം

ഉദ്ഘാടനം നടക്കുന്നതിന് മുൻപേ തന്നെ നിർമാണത്തിലിരുന്ന ജലസംഭരണി തകർന്നുവീണു സൂറത്ത് ∙ ഗുജറാത്തിലെ...

‘ഡയലോഗിന് പകരം വൺ, ടു, ത്രീ’; വിവാദമായി മാളവിക മോഹനന്റെ വാക്കുകൾ

‘ഡയലോഗിന് പകരം വൺ, ടു, ത്രീ’; വിവാദമായി മാളവിക മോഹനന്റെ വാക്കുകൾ തമിഴിലെയും...

അമ്മയും മകളും വിഷം കഴിച്ച് ജീവനൊടുക്കിയ സംഭവം; ഗ്രീമയുടെ ഭർത്താവ് പിടിയിൽ

അമ്മയും മകളും വിഷം കഴിച്ച് ജീവനൊടുക്കിയ സംഭവം; ഗ്രീമയുടെ ഭർത്താവ് പിടിയിൽ തിരുവനന്തപുരം:...

മൂന്നുലക്ഷം രൂപയുടെ 100 കിലോ തൂക്കമുളള നിരോധിത പുകയിലഉൽപ്പന്നങ്ങൾ പിടികൂടി

100 കിലോ തൂക്കമുളള നിരോധിത പുകയിലഉൽപ്പന്നങ്ങൾ പിടികൂടി കോവളം ലൈറ്റ്ഹൗസ് ബീച്ച്...

കമൽജ ദേവി ക്ഷേത്രത്തിന്റെ ശ്രീകോവിൽ വരെ വെള്ളത്തിനടിയിൽ; ലോണാ‌ർ തടാകത്തിൽ അപ്രതീക്ഷിത മാറ്റങ്ങൾ

കമൽജ ദേവി ക്ഷേത്രത്തിന്റെ ശ്രീകോവിൽ വരെ വെള്ളത്തിനടിയിൽ; ലോണാ‌ർ തടാകത്തിൽ അപ്രതീക്ഷിത...

Related Articles

Popular Categories

spot_imgspot_img