കേരളത്തെ ഞെട്ടിച്ച് ഓമനപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തി. എയ്ഞ്ചൽ ജാസ്മിൻ (28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ അച്ഛൻ ജിസ്മോൻ എന്ന ഫ്രാൻസിസ് പൊലീസ് കസ്റ്റഡിയിലാണ്.
ഭർത്താവുമായി പിണങ്ങി ജാസ്മിൻ കുറച്ചുനാളായി വീട്ടിൽ കഴിയുകയായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്.
സ്വാഭാവിക മരണമെന്നും ഹാർട്ട് അറ്റാക്ക് മൂലം മരിച്ചുവെന്നായിരുന്നു ആദ്യം വീട്ടുകാർ പറഞ്ഞിരുന്നത്.
എന്നാൽ നാട്ടുകാർ പോസ്റ്റ്മോർട്ടം ആവശ്യപ്പെട്ടതോടെ ആണ് പുറത്തറിഞ്ഞത്.
പിന്നീട് പൊലീസ് നടത്തിയ ചോദ്യംചെയ്യലിൽ കഴുത്തിൽ തോർത്ത് മുറുക്കി കൊല്ലുകയായിരുന്നുവെന്നാണ് ജിസ്മോൻ സമ്മതിക്കുകയായിരുന്നു.
വേട്ടയ്ക്കിടെ മാൻ ആണെന്നു കരുതി യുവാവിനെ വെടിവച്ചു കൊലപ്പെടുത്തി; രണ്ടുപേർ അറസ്റ്റിൽ
വേട്ടയാടാൻ കാട്ടിലേക്കു പോയ യുവാവ് വെടിയേറ്റു കൊല്ലപ്പെട്ടു. സംഭവത്തിൽ ബന്ധുക്കളായ രണ്ടു പേർ പിടിയിലായി.
കാരമട ഫോറസ്റ്റ് റേഞ്ചിൽ പില്ലൂർ അണക്കെട്ടിനു സമീപമുള്ള അത്തിക്കടവ് വനത്തിലേക്കു വേട്ടയാടാൻ പോയ സുരണ്ടൈമല ഗ്രാമത്തിലെ സഞ്ജിത്ത് (23) ആണു കൊല്ലപ്പെട്ടത്.
കാരമട വെള്ളിയങ്കാട് കുണ്ടൂർ കെ.മുരുകേശൻ (37), അൻസൂർ സ്വദേശി എൻ.പാപ്പയ്യൻ (കലിയ സ്വാമി- 50) എന്നിവരാണ് അറസ്റ്റിലായത്.
ശനിയാഴ്ച രാത്രിയാണ് മാൻവേട്ടയ്ക്കായി മൂവരും നാടൻ തോക്കുമായി കാട്ടിലേക്കു പോയത്. മൂവരും മദ്യലഹരിയിലായിരുന്നു. വേട്ട തുടരുന്നതിനിടെ പാപ്പയ്യൻ സഞ്ജിത്തിനു നേരെ വെടിയുതിർക്കുകയായിരുന്നു.
യുവാവ് സംഭവ സ്ഥലത്തുതന്നെ കൊല്ലപ്പെട്ടു. തുടർന്ന് പ്രതികൾ സംഭവസ്ഥലത്തു നിന്ന് മുങ്ങി. പിന്നീട് നാട്ടുകാരിൽ നിന്നു വിവരമറിഞ്ഞ പില്ലൂർ പൊലീസ് സഞ്ജിത്തിന്റെ മൃതദേഹം കണ്ടെത്തി.
തുടർന്ന് മൃതദേഹം മേട്ടുപ്പാളയം സർക്കാർ ആശുപത്രിയിലേക്കു മാറ്റി. ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന മുരുകേശനെ അറസ്റ്റ് ചെയ്ത് ചോദ്യംചെയ്തപ്പോഴാണ് കഥകൾ അറിഞ്ഞത്.
പാപ്പയ്യൻ ഒളിവിൽ കഴിയുന്ന സ്ഥലവും മുരുകേശൻ പറഞ്ഞതോടെ ഇയാളെ പിടികൂടുകയായിരുന്നു.
കുടുംബ വഴക്ക്; കോട്ടയത്ത് മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി
കോട്ടയം: കോട്ടയത്ത് ലഹരിക്ക് അടിമയായ മകന്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. പള്ളിക്കത്തോട് എട്ടാം വാര്‍ഡ് ഇളമ്പള്ളിയില്‍ പുല്ലാന്നിതകിടിയില്‍ അടുകാണിയില്‍ വീട്ടില്‍ സിന്ധു (45) ആണ് കൊല്ലപ്പെട്ടത്.
മകന്‍ അരവിന്ദിനെ (26) പള്ളിക്കത്തോട് പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്നലെ രാത്രി ഒമ്പതു മണിയോടെയാണ് സംഭവം.
പള്ളിക്കത്തോട് കവലയിലെ ലോട്ടറി വില്‍പ്പനക്കാരിയാണ് സിന്ധു. അരവിന്ദിന് ലഹരി ഉപയോഗം മൂലം മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി അയല്‍വാസികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
കുടുംബവഴക്കിനെ തുടര്‍ന്നാണ് ഇയാള്‍ വാക്കത്തി കൊണ്ട് സിന്ധുവിനെ വെട്ടിയത്.
അരവിന്ദ് തന്നെ അയല്‍പക്കത്തെത്തി അമ്മയെ വെട്ടിയെന്ന് പറയുകയായിരുന്നു.
പിന്നീട് നാട്ടുകാരാണ് വിവരം പള്ളിക്കത്തോട് പൊലീസില്‍ അറിയിച്ചത്. പൊലീസ് സ്ഥലത്ത് എത്തിയ ശേഷം നടത്തിയ തിരച്ചിലിലാണ് വീടിനുള്ളില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന് അരികില്‍ തന്നെ മകനുമുണ്ടായിരുന്നു. തുടര്‍ന്ന് പൊലീസ് സംഘം പ്രതിയായ യുവാവിനെ കസ്റ്റഡിയിലെടുത്തു.
ഗ്രഹാം സ്റ്റെയിൻസിനേയും രണ്ട് മക്കളേയും ചുട്ടുകൊലപ്പെടുത്തിയ പ്രതി ക്രിസ്തുമതം സ്വീകരിച്ചു
ന്യൂഡൽഹി: ഒഡീഷയിൽ ഓസ്‌ട്രേലിയൻ മിഷണറി ഗ്രഹാം സ്റ്റെയിൻസിനേയും രണ്ട് മക്കളേയും ചുട്ടുകൊലപ്പെടുത്തിയ കേസിലെ പ്രായപൂർത്തിയാകാത്ത പ്രതിയായ ചെഞ്ചു ഹാൻസ്ദ മാനസാന്തരപ്പെട്ട് ക്രിസ്ത്യാനിയായതായി റിപ്പോർട്ട്.
ഒഡീഷയിലെ പ്രമുഖ മാധ്യമ പ്രവർത്തകനായ ദയാശങ്കർ മിശ്രയ്ക്ക് നൽകിയ ഇന്റർവ്യൂവിലാണ് ചെഞ്ചു ഹാൻസ്ദ ഇക്കാര്യം വെളിപ്പെടുത്തിയത്. ആരുടെ എങ്കിലും പ്രേരണയിലോ സ്വാധീനത്തിലോ അല്ല താൻ ക്രിസ്തുമതം സ്വീകരിച്ചതെന്നും അഭിമുഖത്തിൽ വ്യക്തമാക്കി.
മറിച്ച് തന്റെ മനസാക്ഷിയുടെ തീരുമാനപ്രകാരമാണ്...Read More