web analytics

യുകെയിൽ മക്കളെ കാണാനെത്തിയ പിതാവിന് അപകടത്തിൽ ദാരുണാന്ത്യം: അപ്രതീക്ഷിത വേർപാടിന്റെ വേദനയിൽ മലയാളികൾ

യുകെ മലയാളികളായ മക്കൾക്കരികിൽ ഈസ്റ്റർ ആഘോഷിക്കാനെത്തിയ പിതാവിന് അപകടത്തിൽ ദാരുണാന്ത്യം. തൊടുപുഴ ഉടമ്പന്നൂര്‍ നടുക്കുടിയില്‍ ചാക്കോച്ചൻ ആണ് അപ്രതീക്ഷിതമായി വിടവാങ്ങിയത്.

ഏപ്രില്‍ 12 നാണ് ചാക്കോച്ചനൂം ഭാര്യ ആനീസും യുകെയില്‍ എത്തിയത്.
യുകെയിൽ താമസിക്കുന്ന
ആണ്മക്കളോടും കുടുംബത്തിനും ഒപ്പം ഈസ്റ്റർ ആഘോഷിക്കാൻ എത്തിയതായിരുന്നു ദമ്പതികൾ.

സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ താമസിക്കുന്ന മൂത്തമകൻ റിജോയുടെ വീട്ടിൽ എത്തിയ ഇവർ പെസഹാ വ്യഴ ദിനത്തില്‍ കെന്റിലെ ആഷ്ഫൊര്‍ഡില്‍ താമസിക്കുന്ന ഇളയ മകന്‍ സിജോയുടെ അടുത്ത് എത്തിയപ്പോഴാണ് അപകടം സംഭവിക്കുന്നത്.

പുറത്ത് പോയതിന് ശേഷം വീട്ടിലേയ്ക്ക് നടന്നു വരുന്ന സമയത്ത് ചാക്കോച്ചൻ കാൽ വഴുതി വീഴുകയായിരുന്നു. തലയടിച്ചുള്ള വീഴ്ചയിൽ ബോധം നഷ്ടപ്പെട്ടതോടെ   ആഷ്ഫൊര്‍ഡിലുള്ള എന്‍ എച്ച് എസ് ആശുപത്രിയില്‍ എത്തിച്ചു.

രണ്ടു ദിവസത്തിനുശേഷം തലച്ചോറിലെ അമിതരക്തസ്രാവം കാരണം നില കൂടുതൽ വഷളായി. 
ഇന്നലെ (തിങ്കളാഴ്ച) വൈകുന്നേരം യുകെ സമയം 5 മണിയോടുകൂടി ഇദ്ദേഹം മരണപ്പെടുകയായിരുന്നു.

മൃതദേഹം  നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങള്‍ നടന്നുവരുന്നു. നാട്ടിലെ സംസ്കാരവും മറ്റും സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കും.

മക്കൾ: റിജോ ജെയിംസ്  (യുകെ മിഡ്‌ലാന്‍ഡ് റീജിയണ്‍ മോട്ടര്‍ വെ (മോട്ടോ സർവ്വീസ്) കമ്പനിയുടെ ഓപ്പറേഷൻ മാനേജർ ),ഭാര്യ ഷിനു റിജോ (സ്റ്റോക്ക് ഓൺ ട്രെന്റിൽ സ്റ്റാഫ് നേഴ്സ്), സിജൊ ജെയിംസ് (കെന്റ് കൗണ്ടിയിൽ സോഷ്യൽ വർക്കർ ). ഭാര്യ വീണ കെന്റിൽ നഴ്‌സാണ്.  
യുകെയിൽ നിന്ന് ചാക്കോച്ചനില്ലാത്ത ദുഃഖവുമായി ഇനി ആനീസ് തനിയെ നാട്ടിലേക്ക് മടങ്ങും.

ചാക്കോച്ചന്റെ ആസ്മികമായ വേർപാടിൽ ന്യൂസ് ഫോർ മീഡിയ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

Related Articles

Popular Categories

spot_imgspot_img