വദാലി: ഗുജറാത്തിൽ ഓൺലൈൻ ഓർഡർ ചെയ്ത ഇലക്ട്രോണിക് ഉപകരണം പൊട്ടിത്തെറിച്ച് രണ്ട് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ജിതേന്ദ്ര ഹീരാഭായ് വഞ്ചര എന്നയാളും മകൾ ഭൂമിക വഞ്ചരയുമാണ് മരിച്ചത്. സ്ഫോടനത്തിൽ ജിതേന്ദ്രൻ്റെ മക്കളായ ഒമ്പതും പത്തും വയസുള്ള കുട്ടികൾക്കാണ് പരിക്കേറ്റത്.
ഗുരുതരമായി പൊള്ളലേറ്റ കുട്ടികളെ ഹിമ്മന്ത്നഗറിലെ സിവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇലക്ട്രോണിക് ഉപകരണം പ്രവർത്തിപ്പിക്കാൻ നോക്കുന്നതിനിടെ പൊട്ടിത്തെറി ഉണ്ടായെന്നാണ് പോലീസ് നൽകുന്ന വിവരം. പാഴ്സൽ വീട്ടിൽ എത്തിച്ചത് ആരാണെന്നും എങ്ങിനെയാണ് പൊട്ടിത്തെറിച്ചത് എന്നതിനെ കുറിച്ചുമുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഫൊറൻസിക് വിഭാഗമെത്തി വിശദമായി പരിശോധന നടത്തും.
Read Also: മുഖ്യമന്ത്രിയ്ക്ക് ആശ്വാസം; ലാവ്‌ലിന്‍ കേസ് ഇന്നും പരിഗണിച്ചില്ല