web analytics

ഫാസ്ടാഗ് വാർഷിക പാസ് തുടങ്ങുന്നു, നാളെ മുതൽ ഒരു യാത്രയ്ക്ക് വെറും 15 രൂപ ടോൾ; മണിക്കൂറോളമുള്ള കാത്തിരിപ്പ് ഇനി വേണ്ട

ഫാസ്ടാഗ് വാർഷിക പാസ് തുടങ്ങുന്നു, നാളെ മുതൽ ഒരു യാത്രയ്ക്ക് വെറും 15 രൂപ ടോൾ; മണിക്കൂറോളമുള്ള കാത്തിരിപ്പ് ഇനി വേണ്ട

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്റെ സ്വാതന്ത്ര്യദിന സമ്മാനം നാളെ മുതൽ പ്രാബല്യത്തിൽ. 15 രൂപയ്ക്ക് ഇനി മുതൽ ടോൾ പ്ലാസ കടക്കാം. ദേശീയപാതകളിൽ ടോളിന് പകരം വാർഷിക പാസാണ് നടപ്പാക്കുന്നത്. ഇക്കഴിഞ്ഞ ജൂണിലാണ് വാർഷിക ടോൾ പദ്ധതി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്.

സ്വകാര്യ വാഹനങ്ങൾക്കാണ് ഇതുമൂലം പ്രയോജനം ലഭിക്കുക. 3000 രൂപയ്ക്ക് വാർഷിക പാസ് എടുക്കുന്ന ഒരാൾക്ക് ഒരു വർഷം 200 യാത്രകൾ വരെ ചെയ്യാനാകും. അങ്ങനെ വരുമ്പോൾ ഒരു തവണ ടോൾ പ്ലാസ കടക്കാൻ വെറും 15 രൂപ മാത്രം നൽകിയാൽ മതിയാകും. ഇത് ഏറ്റവും പ്രയോജനം ചെയ്യുക ടോൾ പ്ലാസയിലൂടെ സ്ഥിരം യാത്ര ചെയ്യുന്നവർക്കാണ്.

വാഹനങ്ങളുടെ തരം തിരിച്ചാണ് നിലവിൽ ടോൾ പ്ലാസകളിൽ ചാർജ് ഈടാക്കുന്നത്. ഒരു കാർ ടോൾഗേറ്റ് കടക്കണമെങ്കിൽ നിലവിൽ 150 രൂപയെങ്കിലും നൽകണം. ഇതാണ് വാർഷിക പാസിലൂടെ 15 രൂപയാക്കിയത്. ആക്ടിവേഷൻ ചാർജ് ചെയ്ത തീയതി മുതൽ ഒരു വർഷം അല്ലെങ്കിൽ 200 യാത്ര, ഇതിൽ ഏതാണോ ആദ്യം വരുന്നത് അതായിരിക്കും പരിഗണിക്കുക. 200 യാത്രകൾ കഴിഞ്ഞാലും വീണ്ടും റീചാർജ് ചെയ്ത് ഉപയോഗിക്കാം.

വാർഷിക പാസ് നിലവിൽ വരുന്നതോടെ ടോൾ ബൂത്തുകളിൽ ഇനി കാത്തുനിൽക്കാതെ തന്നെ യാത്ര ചെയ്യാം. നിലവിൽ ഫാസ്റ്റ് ടാഗ് ഉപയോഗിക്കുന്നവർക്ക് മറ്റു രേഖകൾ ഒന്നും നൽകാതെ തന്നെ പുതിയ സംവിധാനത്തിലേക്ക് മാറാൻ കഴിയും. ആക്ടിവേഷൻ പാസ് പുതുക്കാനുള്ള ലിങ്ക് രാജ്മാർഗ് യാത്ര ആപ്പിലോ NHAI/MoRTH വെബ്സൈറ്റിലോ സന്ദർശിച്ചാൽ ലഭിക്കും. വാഹന നമ്പർ, ഫാസ്റ്റ് ടാഗ് ഐഡി തുടങ്ങിയ രേഖകൾ നൽകി ലോഗിൻ ചെയ്യാവുന്നതാണ്.

ഒരു ടോൾ പ്ലാസ കടക്കാൻ വേണ്ടത് വെറും 15 രൂപ, വർഷത്തിൽ ഏഴായിരം രൂപയുടെ ലാഭം; ഫാസ്ടാഗ് വാർഷിക പാസ് ലോഞ്ച് വെള്ളിയാഴ്ച

ന്യൂഡൽഹി: ഹൈവേകളിൽ ടോൾ പിരിവുമായി ബന്ധപ്പെട്ടുള്ള ഗതാഗത തടസ്സം ഒഴിവാക്കാനായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പ്രഖ്യാപിച്ച ഫാസ്ടാഗ് അടിസ്ഥാനമാക്കിയുള്ള വാർഷിക പാസ് സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15ന് അവതരിപ്പിക്കും.വാർഷിക ടോൾ ചെലവ് 10,000 ൽ നിന്ന് 3,000 ആയി കുറയുന്നതിലൂടെ ഹൈവേ ഉപയോക്താക്കളുടെ സാമ്പത്തിക ഭാരം കുറയുമെന്നാണ് പുതിയ സ്‌കീമിന്റെ പ്രഖ്യാപന വേളയിൽ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചത്

ടോൾ പ്ലാസകളിൽ വാഹനങ്ങൾ നിർത്തേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കാൻ ഈ പുതിയ നീക്കം സഹായിക്കും. അതുവഴി ഗതാഗതം സുഗമമാക്കാനും യാത്രാ സമയം കുറയ്ക്കാനും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടോൾ പ്ലാസകളുടെ 60 കിലോമീറ്റർ പരിധിയിൽ താമസിക്കുന്നവരുടെ ടോളുമായി ബന്ധപ്പെട്ട് പരാതികളും യാത്രാതടസ്സവും കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് വാർഷിക പാസ് പദ്ധതി കൊണ്ടുവരുന്നത്.

പുതിയ ഫാസ്ടാഗ് അധിഷ്ഠിത വാർഷിക പാസിന്റെ പ്രയോജനങ്ങൾ എന്തെല്ലാം?
വാർഷിക ഫാസ്ടാഗ്:
ഫാസ്ടാഗ് അധിഷ്ഠിത വാർഷിക പാസിന്റെ വില വരുന്നത് 3,000 ആണ്. പ്രവർത്തനം ആരംഭിക്കുന്ന തീയതി മുതൽ ഒരു വർഷത്തിനുള്ളിൽ ദേശീയപാതകളിൽ 200 ടോൾ പ്ലാസ ക്രോസിങ്ങുകൾ ഇത് വാഗ്ദാനം ചെയ്യുന്നുണ്ട്.

‘വെറും 3,000 ഉപയോഗിച്ച്, യാത്രക്കാർക്ക് ഒരു വർഷത്തിൽ 200 ടോൾ പ്ലാസ ക്രോസിങ്ങുകൾ നടത്താൻ സാധിക്കും. നേരത്തെ, ഇതിന് ഏകദേശം 10,000 രൂപ ചെലവാകുമായിരുന്നു,എന്ന് ഗഡ്കരി പറഞ്ഞു.

പദ്ധതി പ്രകാരം ഒരു യാത്രയ്ക്ക് ശരാശരി 15 രൂപ മാത്രമായിരിക്കും ചെലവ് വരുന്നത്.

വാർഷിക ഫാസ്ടാഗിന് അപേക്ഷിക്കാൻ കഴിയുന്നത് ആർക്കൊക്കെ?
കാറുകൾ, ജീപ്പുകൾ, വാനുകൾ എന്നിവയുൾപ്പെടെ വാണിജ്യേതര സ്വകാര്യ വാഹനങ്ങൾക്ക് മാത്രമേ പുതിയ പാസ് ബാധകമാകൂ. വാണിജ്യ അല്ലെങ്കിൽ ചരക്ക് കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് ഇത് ഉപയോഗിക്കാൻ സാധിക്കില്ല.

ഒരു ഉപയോക്താവിന് എത്രത്തോളം ലാഭിക്കാൻ കഴിയും?
ശരാശരി ടോൾ ചെലവ് 50 ൽ നിന്ന് 15 ആയി കുറയുന്നതിനാൽ, സാധാരണ ഉപയോക്താക്കൾക്ക് പ്രതിവർഷം 7,000 രൂപ വരെ വർഷത്തിൽ ലാഭിക്കാൻ കഴിയുമെന്ന് മന്ത്രാലയം പറയുന്നു.

വാർഷിക ഫാസ്ടാഗ് എങ്ങനെ ആക്ടിവേറ്റ് ചെയ്യാം?
നിലവിലുള്ള ഒരു ഫാസ്ടാഗിൽ വാർഷിക പാസ് ആക്ടിവേറ്റ് ചെയ്യാനുള്ള പ്രത്യേക ഓപ്ഷൻ വരും. ശരിയായി ഘടിപ്പിച്ചിട്ടുണ്ടെങ്കിൽ, സാധുവായ ഒരു വാഹന രജിസ്‌ട്രേഷൻ നമ്പറുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ, ബ്ലാക്ക്ലിസ്റ്റ് ചെയ്തിട്ടില്ലെങ്കിൽ വാർഷിക പാസ് ആക്ടിവേറ്റ് ചെയ്യാൻ സാധിക്കും.

‘ആക്ടിവേഷനും പുതുക്കലിനും വേണ്ടിയുള്ള ഒരു ലിങ്ക് ഉടൻ തന്നെ രാജ്മാർഗ് യാത്ര ആപ്പിലും NHAI, MoRTH എന്നിവയുടെ ഔദ്യോഗിക വെബ്സൈറ്റുകളിലും ലഭ്യമാക്കുമെന്നും ഗഡ്കരി എക്‌സിൽ പറഞ്ഞു.

വാർഷിക ഫാസ്ടാഗ് വാലിഡിറ്റി:
പാസ് നാഷണൽ ഹൈവേ, എക്‌സ്പ്രസ് വേ ടോൾ പ്ലാസകളിൽ മാത്രമേ സാധുതയുള്ളൂ. സംസ്ഥാന ഹൈവേകൾക്കോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കോ കീഴിലുള്ള ടോൾ പ്ലാസകളിൽ, ഫാസ്ടാഗ് സാധാരണനിലയിൽ തന്നെ പ്രവർത്തിക്കും.

കൂടാതെ ഇവിടത്തെ സ്റ്റാൻഡേർഡ് ടോൾ നിരക്കുകൾ ബാധകമാകും.

200 യാത്രകൾ:


വാർഷിക പാസ് 200 യാത്രകൾക്കോ ഒരു വർഷത്തിനോ സാധുതയുള്ളതാണ്. ഏതാണ് ആദ്യം തീരുന്നത് അതിനുസരിച്ചാണ് ഇത് പ്രത്യേകം ക്രമീകരിച്ചിരിക്കുന്നത്. പരിധി തീർന്നുകഴിഞ്ഞാൽ, ഒരു വർഷം ആയില്ലെങ്കിലും ഉപയോക്താക്കൾക്ക് പുതിയ വാർഷിക പാസ് വീണ്ടും വാങ്ങാവുന്നതാണ്.

ഒരു പുതിയ ഫാസ്ടാഗ് എടുക്കേണ്ടിവരുമോ?
വാർഷിക പാസ് ലഭിക്കാൻ പുതിയ ഫാസ്ടാഗ് വാങ്ങേണ്ടതില്ല. യോഗ്യതയ്ക്ക് വിധേയമായി ഇത് നിലവിലുള്ള ഫാസ്ടാഗുമായി ലിങ്ക് ചെയ്യാൻ സാധിക്കും.

വാർഷിക ഫാസ്ടാഗ് നിർബന്ധമാണോ?

വാർഷിക പാസ് ഓപ്ഷണലാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. വാർഷിക പാസ് സ്‌കീമിൽ ചേരാൻ താൽപ്പര്യമില്ലെങ്കിൽ ഉപയോക്താക്കൾക്ക് ഫാസ്ടാഗ് ഉപയോഗിച്ച് പതിവുപോലെ ടോൾ അടയ്ക്കുന്നത് തുടരാവുന്നതാണ്.

ഒരു യാത്ര എങ്ങനെയാണ് കണക്കാക്കുന്നത്?
മന്ത്രാലയത്തിന്റെ അഭിപ്രായത്തിൽ, ഓരോ ടോൾ ക്രോസിങ് ഒരു യാത്രയായും ഒരു റൗണ്ട് ട്രിപ്പ് രണ്ട് യാത്രകൾക്കും തുല്യമാണ്. ഡൽഹി-മുംബൈ എക്‌സ്പ്രസ് വേ പോലുള്ള ക്ലോസ്ഡ് ടോളിങ് ഹൈവേകളിൽ,

ഒരു എൻട്രി-എക്‌സിറ്റിനെ ഒരു യാത്രയായും മറ്റു ടോൾ റോഡുകളിൽ, ഓരോ ടോൾ പ്ലാസയും ഒരു പ്രത്യേക യാത്രയായും കണക്കാക്കപ്പെടുന്നുണ്ട്.

English Summary :

To ease traffic congestion at highway tolls, the Ministry of Road Transport and Highways will launch a FASTag-based annual pass on August

spot_imgspot_img
spot_imgspot_img

Latest news

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും വഴിമാറ്റുന്ന സമവാക്യങ്ങൾ

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും...

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും മരിച്ചു

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും...

മന്ത്രി സ്ഥാനത്തിനൊപ്പം രാഷ്ട്രീയ ഭാവിയും ചർച്ചയിൽ…വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ഭർത്താവ്

മന്ത്രി സ്ഥാനത്തിനൊപ്പം രാഷ്ട്രീയ ഭാവിയും ചർച്ചയിൽ…വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ഭർത്താവ് പത്തനംതിട്ട:നിയമസഭാ...

ഇന്ന് നാം കാണുന്ന ഇറാൻ–ഇസ്രയേൽ യുദ്ധാന്തരീക്ഷത്തിന് പിന്നിൽ വലിയൊരു ചരിത്രമുണ്ട്

ഇന്ന് നാം കാണുന്ന ഇറാൻ–ഇസ്രയേൽ യുദ്ധാന്തരീക്ഷത്തിന് പിന്നിൽ വലിയൊരു ചരിത്രമുണ്ട് ഇറാനും ഇസ്രയേലും...

ഇറാനെതിരെ ഒന്നിക്കാൻ ഗൾഫ് രാജ്യങ്ങൾ; ശക്തമായ തിരിച്ചടിക്ക് ജിസിസി (GCC) തീരുമാനം

ഇറാനെതിരെ ഒന്നിക്കാൻ ഗൾഫ് രാജ്യങ്ങൾ; ശക്തമായ തിരിച്ചടിക്ക് ജിസിസി (GCC) തീരുമാനം ദുബായ്...

Other news

മഴ കളിച്ചാൽ ഇന്ത്യ പുറത്താകുമോ? സെമിഫൈനലിലെ ഐസിസി നിയമങ്ങൾ ഇങ്ങനെ

മഴ കളിച്ചാൽ ഇന്ത്യ പുറത്താകുമോ? സെമിഫൈനലിലെ ഐസിസി നിയമങ്ങൾ ഇങ്ങനെ മുംബൈ: ടി20...

ഇത് ഓട്ടോ തന്നെയോ?’ ബെംഗളൂരുവിൽ ഹൈടെക് സൗകര്യങ്ങളുള്ള ഓട്ടോ വൈറൽ

ഇത് ഓട്ടോ തന്നെയോ?’ ബെംഗളൂരുവിൽ ഹൈടെക് സൗകര്യങ്ങളുള്ള ഓട്ടോ വൈറൽ ബെംഗളൂരു: സാധാരണ...

97 റൺസുമായി സഞ്ജു; ഉത്സവം മാറി ക്രിക്കറ്റ് വേദിയായി

97 റൺസുമായി സഞ്ജു; ഉത്സവം മാറി ക്രിക്കറ്റ് വേദിയായി തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കാവറ...

ഇറാൻ–ഇസ്രയേൽ സംഘർഷം; ദേശീയ താൽപര്യം മുൻനിർത്തി ഇന്ത്യ തീരുമാനം എടുക്കും

ഇറാൻ–ഇസ്രയേൽ സംഘർഷം; ദേശീയ താൽപര്യം മുൻനിർത്തി ഇന്ത്യ തീരുമാനം എടുക്കും ഡൽഹി: ഇറാൻ–ഇസ്രായേൽ...

ശബരിമല സ്വർണക്കവർച്ച: എ. പത്മകുമാറിന്റെ ജാമ്യഹർജിയിൽ നാളെ വിധി

ശബരിമല സ്വർണക്കവർച്ച: എ. പത്മകുമാറിന്റെ ജാമ്യഹർജിയിൽ നാളെ വിധി കൊല്ലം: ശബരിമല സ്വർണക്കവർച്ച...

Related Articles

Popular Categories

spot_imgspot_img