കോഴിക്കോട്: കോഴിക്കോട് ഫറൂഖ് കോളേജിൽ ഓണാഘോഷത്തിനിടെ അതിരുവിട്ട വാഹനാഭ്യാസം തടത്തിയ വിദ്യാർത്ഥികളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്ത് എംവിഡി. ഒരു വർഷത്തേക്കാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടി. സംഭവത്തിൽ ഉൾപ്പെട്ട എട്ട് വിദ്യാർത്ഥികളുടെ ലൈസൻസ് ആണ് സസ്പെൻഡ് ചെയ്തത്.(Farook College Student’s license suspended)
കൂടാതെ കസ്റ്റഡിയിലെടുത്ത എട്ട് വാഹനങ്ങൾ ഒരു മാസത്തിനുള്ളിൽ ജില്ലാ കോടതിയിൽ ഹാജരാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഗതാഗത നിയമം ലംഘിച്ചതിന് വാഹനങ്ങള്‍ക്ക് പിഴ ചുമത്തിയിരുന്നു. വാഹനങ്ങൾ ഓടിച്ച വിദ്യാർത്ഥികൾക്ക് ലൈസൻസ് ഉണ്ടോ എന്ന കാര്യവും അധികൃതർ പരിശോധിച്ചിരുന്നു.
വിദ്യാർത്ഥികളുടെ വാഹന ഘോഷയാത്രയിൽ പങ്കെടുത്ത നാല് കാറുകൾ, ഒരു ജീപ്പ് എന്നിവക്കെതിരെയാണ് നടപടിയെടുത്തത്. ആകെ 47,500 രൂപയുടെ പിഴ നോട്ടീസാണ് അയച്ചത്. സെപ്റ്റംബർ 11 ബുധനാഴ്ചയായിരുന്നു ഓണാഘോഷത്തിനിടെയുള്ള വിദ്യാർത്ഥികളുടെ അതിരുകടന്ന അഭ്യാസപ്രകടനം നടത്തിയത്.